Sri Lanka Crisis | ശ്രീലങ്കന്‍ പ്രതിസന്ധി: പ്രക്ഷോഭകര്‍ക്കെതിരെയുള്ള സൈനിക നീക്കം പരാജയം; രാജ്യത്ത് അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു

 



കൊളംബോ: (www.kvartha.com) രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയും സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും തുടരുന്നു. പ്രതിക്ഷേധകര്‍ കയ്യേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രക്ഷോഭകര്‍ ഇപ്പോഴും തുടരുകയാണ്. ഓഫീസിനുള്ളിലുള്ള പ്രക്ഷോഭകരെ നീക്കാന്‍ സൈന്യം ബുധനാഴ്ച് രാത്രി നടപടി തുടങ്ങിയെങ്കിലും കൂടുതല്‍ സമരക്കാര്‍ എത്തിയോടെ പിന്‍മാറി. പ്രക്ഷോഭം കൂടുതല്‍ സര്‍കാര്‍ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് വിവരം.

ജനകീയ പ്രതിക്ഷേധങ്ങള്‍ക്കിടയില്‍ നിന്നാണ് ഗോടബയ രജപക്‌സെ ബുധനാഴ്ച് രാവിലെ രാജ്യം വിട്ടത്. ഗോടബയയും കുടുംബവും ചൊവ്വാഴ്ച രണ്ട് തവണ രാജ്യം വിടാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തന്നെ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനികവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും മാലിദ്വീപ് പാര്‍ലമെന്റിന്റെ സ്പീകര്‍ മജ്‌ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും ഇടപെട്ടതോടെ പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്. 

അതേസമയം, രാജ്യംവിട്ട പ്രസിഡന്റ് ഗോടബയ രജപക്‌സെ മാലദ്വീപില്‍നിന്ന് സിംഗപൂരിലേക്ക് പറന്നു. മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 13 അംഗ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയ സമരക്കാര്‍ക്കുനേരെ സുരക്ഷാസേന നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു.

പ്രസിഡന്റ് രാജിവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനുശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോടബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്. 

Sri Lanka Crisis | ശ്രീലങ്കന്‍ പ്രതിസന്ധി: പ്രക്ഷോഭകര്‍ക്കെതിരെയുള്ള സൈനിക നീക്കം പരാജയം; രാജ്യത്ത് അടിയന്തരവാസ്ഥയും കര്‍ഫ്യൂവും തുടരുന്നു



രാജി വയ്ക്കാതെ പ്രസിഡന്റ് ഗോടബയ രജപക്‌സെ രാജ്യം വിട്ടതോടെ ലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും കനത്തു. മാലിദ്വീപിലേക്കുള്ള പ്രസിഡന്റിന്റെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ സമരത്തിന്റെ വീര്യം കൂട്ടി. 1000 കണക്കിന് ആളുകള്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും പിന്നാലെ വസതി കയ്യടക്കുകയും ചെയ്തു.

പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എന്ന് രാജിവയ്ക്കുന്നോ അന്ന് വരെയും പ്രതിഷേധം തുടരുമെന്നാണ് സമരകാര്‍ വ്യക്തമാക്കുന്നത്.

Keywords:  News,World,international,Colombo,Srilanka,President,Politics,Top-Headlines,Trending, Military operation,protesters, Country, emergency, curfew, Sri Lanka crisis: Military operation against the protesters failed; Emergency and curfew continues in the Country


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia