'അവെന്‍ജേഴ്സ് എൻഡ് ഗെയിം' റെകോർഡ് തകർത്ത് 'സ്പൈഡെർമാൻ നോ വെ ഹോം' ട്രെയിലെർ
Aug 26, 2021, 19:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോർക്ക്: (www.kvartha.com 26.08.2021) പുറത്തിറങ്ങുന്നതിന് മുമ്പേ പ്രേക്ഷക ജനപ്രീതി നേടി സ്പൈഡെർമാൻ സീരീസിലെ പുതിയ ചിത്രമായ 'സ്പൈഡെർമാൻ നോ വേ ഹോം'. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലെർ ആദ്യ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടുമുള്ള 355.5 ദശലക്ഷം ആളുകളാണ് കണ്ടത്. മാർവെൽ കോമിക്സും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പൈഡെർമാൻ നോ വേ ഹോം'. 289 ദശലക്ഷം വ്യൂസുമായി നിന്ന മാർവെലിൻ്റെ ഏറ്റവും ചെലവേറിയ ചിത്രമായ ‘അവെന്‍ജേഴ്സ് എൻഡ് ഗെയിമി’ന്റെ റെകോർഡ് തകര്‍ത്തെറിഞ്ഞാണ് സ്പൈഡെർമാൻ സിനിമയുടെ കുതിപ്പ്. ഇതോടെ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലെറായി മാറിയിരിക്കുകയാണ് 'സ്പൈഡെർമാൻ നോ വേ ഹോം'. സോണി പിക്ചേഴ്സ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
'നോ വേ ഹോമി'ന്റെ ട്രെയിലെർ തിങ്കളാഴ്ചയാണ് സിനിമാകോണിലും സോഷ്യൽ മീഡിയയിലും പുറത്തുവിട്ടത് . രഹസ്യമായിരുന്ന തന്റെ വ്യക്തിത്വം പുറത്തായതിന് ശേഷമുണ്ടാവുന്ന പുതിയ ജീവിത രീതിയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന പീറ്റര്‍ പാർകെറിനെയാണ് 'നോ വേ ഹോമി'ലൂടെ തിരികെ കൊണ്ടു വരുന്നത്. ടോം ഹോളൻഡ് തന്നെയാണ് പീറ്ററായി വേഷമിടുന്നത്.സ്പൈഡെര്‍മാന്റെ യഥാര്‍ത്ഥ വ്യക്തിത്വം ലോകം മറന്നുപോകുന്നതിനായി അപകടകരമായ ഒരു മന്ത്രം പരീക്ഷിക്കുന്നതായാണ് ട്രെയിലെറില്‍ ഉള്ളത്.
സ്പൈഡെര്‍മാൻ്റെ മുൻകാല വില്ലന്മാരെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഇലക്ട്രോ, ഡോക്ടർ ഒക്ടോപസ്, സാൻഡ് മാൻ, ഗ്രീൻ ഗോബ്ലിൻ എന്നിവരൊക്കെ സിനിമയിൽ വേഷമിടുന്നു. വില്ലന്‍ കഥാപാത്രമായ ഒക്ടോപസിനെ അവതരിപ്പിക്കുന്നത് ആല്‍ഫ്രഡ് മോലിനയാണ്. ഏറ്റവും പുതിയ സ്പൈഡെര്‍മാനായ ടോം ഹോളൻഡിനൊപ്പം മുൻകാല സ്പൈഡെര്‍മാനായ ടോബി മക്ഗ്വയറും ചിത്രത്തിൽ അഭിനയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. 2017,2019 വര്‍ഷങ്ങളിലിറങ്ങിയ സ്പൈഡെര്‍മാന്‍ സീരിസിലെ ചിത്രമാണിത്. ഡിസംബർ 17ന് ചിത്രം റിലീസ് ചെയ്യും.
Spider-Man: No Way Home trailer beats Avengers: Endgame record

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.