ബെയ്ജിംഗ്: നമ്മളെല്ലാവരും പിറന്നാള്‍ സമ്മാനം നല്‍കാറുണ്ട്. കൊടുക്കുന്ന സമ്മാനമാവട്ടെ പരമാവധി വ്യത്യസ്തമാക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ചൈനയിലൊരു കാമുകന്‍ പിറന്നാള്‍ സമ്മാനമായി കാമുകിക്ക് അയച്ചുകൊടുത്തത് ഇതുവരെ ആരും നല്‍കാത്ത സമ്മാനം ആയിരുന്നു.
പിറന്നാള്‍ സമ്മാനമായി തന്നെതന്നെ പെട്ടിയിലാക്കി കാമുകിയ്ക്ക് അയച്ചു കൊടുത്തിരിക്കുകയാണ് ഒരു ചൈനക്കാരന്‍. പോസ്റ്റ് ചെയ്ത പെട്ടി കുറച്ചു നേരത്തേക്ക് കാണാതായി അതിനാല്‍ തന്നെ പ്രതീക്ഷിച്ചതിലേറെ സമയം ഹൂ സെങ് എന്ന കാമുകന് പെട്ടിക്കുള്ളില്‍ കഴിയേണ്ടിയും വന്നു. ദക്ഷിണചൈനക്കാരനായ ഹൂവിനെ ഒടുവില്‍ പെട്ടിക്കുള്ളില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ മരണത്തിന്റെ വക്കോളം എത്തിയിരുന്നു.
അടച്ചുപൂട്ടിയ പെട്ടിയിലാക്കി തന്നെ ഹൂസെങ് കാമുകിയുടെ ഒഫീസിലേക്കാണ് അയച്ചത്. എന്നാല്‍ പോസ്റ്റ് ഓഫീസില്‍ വെച്ച് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പെട്ടി കാണാതായി ഒടുവില്‍ കണ്ടെത്തി കാമുകിയുടെ കയ്യില്‍ എത്തുമ്പോഴേക്കും വേണ്ടത്ര ശ്വാസം ലഭിക്കാതെ കാമുകന്‍ പരവശനായിരുന്നു.
പെട്ടി തുറന്നതും കാമുകിയായ ലി വാംഗ് ശെരിക്കും ഞെട്ടുക തന്നെ ചെയ്തു. അവശനായി പെട്ടിയില്‍ നിന്നും പുറത്തെടുത്ത ഹൂ സെങിനെ ലി വാങ്ങിന്റെ ഓഫീസിലെ ജീവനക്കാര്‍ ഡോക്റ്ററെ വിളിച്ചു ശ്രുശ്രൂഷ നല്‍കുകയായിരുന്നു. സെങിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഇതെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതെല്ലാം കണ്ടു നിന്ന ഒരാള്‍ പറയുന്നത് സമ്മാനം ശെരിക്കും തങ്ങളെ ഞെട്ടിച്ചു എന്നാണു. അതേസമയം ഇത്രയധികം നേരം പെട്ടിയില്‍ കിടക്കേണ്ടി വരുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സെംങ് പറഞ്ഞു.
SUMMARY: A man in China thought it would be fun to mail himself to his girlfriend for a birthday surprise. Trouble is the package got lost in transit and by the time she opened it up, it was almost too late, the guy had nearly suffocated.
key words: China , girlfriend , birthday surprise, package , suffocated, Hu Seng, southern China, birthday , surprise, Li Wang, unwrapped, big package, boyfriend , box
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.