Investigation | അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കേസ്; സുരക്ഷാ കാമറയിലെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടതായി ആരോപണം
Jul 28, 2023, 17:56 IST
ഫ്ലോറിഡ: (www.kvartha.com) രഹസ്യ രേഖകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കേസ്. സുരക്ഷാ ക്യാമറയിലെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ട്രംപ് തന്റെ ഫ്ലോറിഡയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.
അമേരിക്കന്‍ സ്പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്ത് മൂന്ന് പുതിയ ക്രിമിനല്‍ കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 40 കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. രേഖകള്‍ മറച്ചുവെക്കാന്‍ ട്രംപിനെ സഹായിച്ചതായി ആരോപിച്ച് മാര്‍-എ-ലാഗോ റിസോര്‍ട്ട് ജീവനക്കാരന് കാര്‍ലോസ് ഡി ഒലിവേരയെ ഗൂഢാലോചനയില്‍ പ്രതിയാക്കിയിട്ടുണ്ട്. ഡി ഒലിവേര റിസോര്‍ട്ടിലെ സഹ പ്രവര്‍ത്തകനോട് ക്യാമറ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
അഭിമുഖത്തിനിടെ എഫ്ബിഐക്ക് തെറ്റായ പ്രസ്താവനകള്‍ നല്‍കിയെന്നതിനും ഒലിവേരക്കെതിരെ കേസുണ്ട്. ആരോപണങ്ങള്‍ ഡി ഒലിവേര നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക അഭിഭാഷകന് ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. രഹസ്യരേഖകള്‍ അനധികൃതമായി കൈവശം വെച്ചെന്ന കേസിലും ട്രംപിനെതിരെ അന്വേഷണത്തിനും സ്മിത്ത് നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ മാസമാണ് അതീവരഹസ്യമായ പ്രതിരോധ, രഹസ്യാന്വേഷണ രേഖകള്‍ അനധികൃതമായി സൂക്ഷിച്ചുവെന്നതിന് ട്രംപിനെതിരെ കേസെടുത്തത്.
നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപിനെതിരായ കുറ്റപത്രത്തിന്റെ ഭാവി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. അന്വേഷണത്തിന്റെ ഫലം മുന്‍ പ്രസിഡന്റിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
Keywords: US, Donald Trump, President, Cases, Documents, Camera, Footage, Delete, Trump, Cases, Investigation, Malayalam News, American News, Special counsel adds charges against Trump in classified documents case. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.