Plane Crash | കാലിഫോര്‍ണിയയില്‍ ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; 6 പേര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാക്രമെന്റോ: (www.kvartha.com) തെക്കന്‍ കാലിഫോര്‍ണിയയില്‍ ചെറിയ വിമാനം തകര്‍ന്നുവീണ് ആറുപേര്‍ക്ക് ദാരുണാന്ത്യം. കാലിഫോര്‍ണിയന്‍ വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്ന ഇ550 കോര്‍പറേറ്റ് ജെറ്റ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്ന് റിവര്‍സൈഡ് കൗന്‍ഡി അഗ്‌നിശമനസേന അറിയിച്ചു.
Aster mims 04/11/2022

ശനിയാഴ്ച പുലര്‍ചെ 4:15 ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവര്‍സൈഡ് കൗന്‍ഡി ശെരീഫ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറവായിരുന്നുന്നത് അപകടത്തിന് കാരണമെന്ന് റിപോര്‍ടുകള്‍ ഉണ്ട്.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിപ്പ് പ്രകാരം ലോസ് ഏന്‍ജല്‍സില്‍ നിന്ന് ഏകദേശം 80 മൈല്‍ (130 കിലോമീറ്റര്‍) തെക്കുകിഴക്കായി മുരിയേറ്റയില്‍ പുലര്‍ചെ 4:15 ഓടെയാണ് സെസ്ന ഇ550 ബിസിനസ് ജെറ്റ് തകര്‍ന്നത്. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍നിന്ന് മുറിയറ്റയിലേക്ക് പുറപ്പെട്ട വിമാനം രണ്ടാമത്തെ ലാന്‍ഡിംഗ് ശ്രമത്തിനിടെയാണ് തകര്‍ന്നുവീണത്.

13 പേര്‍ക്ക് ഇരിക്കാവുന്ന ജെറ്റ്, റണ്‍വേയില്‍ നിന്ന് 500 അടി അകലെയാണ് തകര്‍ന്നതെന്ന് നാഷനല്‍ ട്രാന്‍സ്പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ അന്വേഷകന്‍ എലിയട്ട് സിംസണ്‍ പറഞ്ഞു. അപകടത്തില്‍ എന്‍ടിഎസ്ബി അന്വേഷണം ആരംഭിച്ചു.

Plane Crash | കാലിഫോര്‍ണിയയില്‍ ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; 6 പേര്‍ക്ക് ദാരുണാന്ത്യം


Keywords:  News, World, World-News, Accident-News, Died, Plane, Crash, Southern California, Southern California: 6 died in small plane crash.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia