SWISS-TOWER 24/07/2023

ഭരണഘടനാ ലംഘനവും അധികാരദുര്‍വിനിയോഗവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി, ഇംപീച്ചമെന്റ് ബില്‍ പാര്‍ലമെന്റ് പാസാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സോള്‍ : (www.kvartha.com 09.12.2016) ഭരണഘടനാ ലംഘനവും അധികാരദുര്‍വിനിയോഗവും ആരോപിക്കപ്പെട്ട ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ (64) പുറത്താക്കി. ഇംപീച്ചമെന്റ് ബില്‍ പാര്‍ലമെന്റ് പാസാക്കി.

ഭരണഘടനാ ലംഘനവും അധികാരദുര്‍വിനിയോഗവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി, ഇംപീച്ചമെന്റ് ബില്‍ പാര്‍ലമെന്റ് പാസാക്കി

പ്രമേയം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പു നടന്നത്. എന്നാല്‍, ഭരണഘടനാ കോടതിയാണ് അവസാന തീരുമാനം എടുക്കുക. പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചാലും കോടതിയുടെ തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്നു പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസമായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയാണ്.
ബാല്യകാല സുഹൃത്തുമായി ചേര്‍ന്ന് അധികാര ദുര്‍വിനിയോഗത്തിലൂടെ ഫൗണ്ടേഷനുകള്‍ക്കു ധനസമാഹരണം നടത്താന്‍ സമ്മര്‍ദംചെലുത്തിയെന്നാണു പാര്‍ക്കിനെതിരെയുള്ള പ്രധാന ആരോപണം. തന്റെ നയപരിപാടികളുടെ പ്രചാരണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.

ഇതിനിടെ, പാര്‍ക് ഗ്യൂന്‍ ഹൈ ജനങ്ങളോടു ക്ഷമ ചോദിക്കുകയും രാജിവച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് ആരോപിച്ചു പ്രതിപക്ഷം ആ വാഗ്ദാനം തള്ളിക്കളഞ്ഞു.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Keywords: South Korea's parliament votes to impeach President Park Geun-hye, Allegation, Court, Resignation, Girl Friend, Rally, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia