Attack | ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കഴുത്തിൽ കുത്തേറ്റു; അക്രമം മാധ്യമപ്രവർത്തകരോട് സംസരിച്ചുകൊണ്ടിരിക്കേ; നാടകീയ നിമിഷങ്ങൾ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

 


ബുസാൻ: (KVARTHA) ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവ് ലീ ജെയ്-മ്യുങിന് നേരെ ആക്രമണം. അക്രമി കഴുത്തിൽ കത്തി കൊണ്ട് കുത്തുകയും ലീ ജെയ്-മ്യുങ് ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീഴുകയും ചെയ്തു. ബുസാൻ സന്ദർശനത്തിനിടെ ലീ ജേ-മ്യുങ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആക്രമണം നടത്തിയത്.

Attack | ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കഴുത്തിൽ കുത്തേറ്റു; അക്രമം മാധ്യമപ്രവർത്തകരോട് സംസരിച്ചുകൊണ്ടിരിക്കേ; നാടകീയ നിമിഷങ്ങൾ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി എങ്ങനെയാണ് ലീ ജെയ്-മ്യുങ്ങിന് നേരെ ആക്രമണം നടത്തിയതെന്ന് വ്യക്തമായി ദൃശ്യങ്ങളിൽ കാണാൻ കഴിയും. ലീ ജേ-മ്യുങ്ങിന്റെ തൊട്ടുമുന്നിൽ നിൽക്കുകയായിരുന്ന അക്രമി, പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ കഴുത്തിൽ കുത്തുകയായിരുന്നു.


സംഭവത്തിന് ശേഷം ലീ ജേ-മ്യുങ് നിലത്ത് വീണു. കഴുത്തിൽ നിന്നും രക്തം വരാൻ തുടങ്ങി. ഇത് തടയാൻ കഴുത്തിൽ തൂവാല ഇടുന്നതും കാണാം. സ്ഥലത്തുണ്ടായിരുന്നവർ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമി ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനായ ലീ ജെ-മ്യുങ് കൊറിയയിൽ വളരെ ജനപ്രിയനാണ്. 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചുവെങ്കിലും യൂൻ സുക് യോളിനോട് വളരെ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

Keywords: News, World, Busan, South Korea, Video, Attack, Injured, Hospital, Police, Vote,   South Korea opposition chief attacked during visit to Busan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia