Minister Robbed | അംഗരക്ഷകര്‍ നോക്കി നില്‍ക്കെ, തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ദക്ഷിണാഫ്രികന്‍ ഗതാഗത മന്ത്രിയെ കൊള്ളയടിച്ചതായി പൊലീസ്; സംഭവം കാര്‍ യാത്രയ്ക്കിടെ ടയര്‍ പഞ്ചറായപ്പോള്‍

 


കേപ് ടൗണ്‍: (KVARTHA) ദക്ഷിണാഫ്രികന്‍ ഗതാഗത മന്ത്രി സിന്ദിസിനെ ചിക്കുംഗയെ (Sindisiwe Chikunga) തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി റിപോര്‍ട്. മന്ത്രിയുടെ പക്കലുണ്ടായിരുന്ന സ്വകാര്യ വസ്തുക്കളും മന്ത്രിയുടെ അംഗരക്ഷകരില്‍ നിന്ന് രണ്ട് സര്‍വീസ് പിസ്റ്റളുകളും മോഷ്ടിച്ചതായി റിപോര്‍ടില്‍ പറയുന്നു. സംഭവത്തില്‍ മന്ത്രി സിന്ദിസിവെ ചിക്കുംഗയ്ക്ക് പരുക്കുകളൊന്നും ഇല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.

ദക്ഷിണാഫ്രികന്‍ പൊലീസ് പറയുന്നത്: മന്ത്രിയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയാണ് തിങ്കളാഴ്ച അക്രമികള്‍ കവര്‍ച നടത്തിയത്. ജോഹന്നാസ്ബര്‍ഗിന് തെക്ക് ഭാഗത്തെ ഒരു ഹൈവേയിലൂടെ പോകവെ മന്ത്രി ചിക്കുംഗയുടെ കാറിന്റെ ടയറുകള്‍ പഞ്ചറായി. പിന്നാലെ മന്ത്രി കാര്‍ നിര്‍ത്താന്‍ നിര്‍ബന്ധിതയായി. ടയറുകള്‍ മാറ്റാനായി മന്ത്രിയുടെ അംഗരക്ഷകര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, മുഖാവരണം ധരിച്ച, നന്നായി വസ്ത്രധാരണം ചെയ്ത തോക്കുധാരികള്‍ പെട്ടെന്ന് മുന്നിലെത്തുകയും അംഗരക്ഷകരെ നിരായുധരാക്കുകയും ചെയ്യുകയായിരുന്നു.

'അവര്‍ കാറിന്റെ ഡോര്‍ തുറന്നു. എന്റെ തലയിലേക്ക് തോക്ക് ചൂണ്ടി പുറത്തിറങ്ങാന്‍ എന്നോട് ആവശ്യപ്പെട്ടു,'- മന്ത്രി സിന്ദിസിനെ ചിക്കുംഗ പൊലീസിനോട് വിവരിച്ചു. പണം ആവശ്യപ്പെട്ടെങ്കിലും മന്ത്രിയുടെ കയ്യില്‍ 200 റാന്‍ഡ് (906 ഇന്‍ഡ്യന്‍ രൂപ) മാത്രമായിരുന്നു ഉണ്ടായിരുന്നത്. കവര്‍ചക്കാര്‍ കാറില്‍ നിന്ന് മന്ത്രിയുടെ സ്വകാര്യ വസ്തുക്കളും രണ്ട് പൊലീസ് സര്‍വീസ് പിസ്റ്റളുകളും മോഷ്ടിച്ചു. മന്ത്രിയുടെ ലാപ്‌ടോപും ഫോണും മോഷ്ടിക്കപ്പെട്ടു.

മന്ത്രിക്ക് നേരെ നടന്ന മോഷണത്തെ തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആ അനുഭവം ഏറെ ആഘാതവും വിനാശകരവുമായ ഒന്നായിരുന്നുവെന്ന് മന്ത്രി സിന്ദിസിനെ ചിക്കുംഗ പാര്‍ലമെന്റ് കമിറ്റിയില്‍ പറഞ്ഞു.

Minister Robbed | അംഗരക്ഷകര്‍ നോക്കി നില്‍ക്കെ, തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ദക്ഷിണാഫ്രികന്‍ ഗതാഗത മന്ത്രിയെ കൊള്ളയടിച്ചതായി പൊലീസ്; സംഭവം കാര്‍ യാത്രയ്ക്കിടെ ടയര്‍ പഞ്ചറായപ്പോള്‍

 

Keywords: News, World, World-News, Crime-News, Police-News, South Africa News, Transport Minister, Sindisiwe Chikunga, Robbed, Police, Gunpoint, South African Police Service (SAPS) Pistols, Stole, Personal Belongings, South Africa's Transport Minister Sindisiwe Chikunga robbed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia