210 കിലോ ഭാരമുള്ള ആള്‍ക്കുരങ്ങിന് നിരന്തരമായ മൂക്കൊലിപ്പ്; ഗൊറില്ല മകോകൂവിനെ സിടി സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിച്ചത് ഹെലിക്കോപ്റ്ററില്‍

 


ADVERTISEMENT


പ്രിട്ടോറിയ: (www.kvartha.com 07.06.2020) ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗ് മൃഗശാലാ അന്തേവാസിയായ ഗൊറില്ല മകോകൂവ് എന്ന ആള്‍ക്കുരങ്ങിന് മേയ് മുതല്‍ നിരന്തരമായ മൂക്കൊലിപ്പായിരുന്നു. ഇതേത്തുടര്‍ന്നാണ് മുപ്പത്തഞ്ചുവയസ്സുള്ള മകോകൂവിനെ വിശദമായി പരിശോധിക്കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്.

210 കിലോ ഭാരമുള്ള ഈ ആള്‍ക്കുരങ്ങിനെ ഹെലിക്കോപ്റ്ററിലാണ് 64 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. കാരണം അത്രയും ഭാരം താങ്ങാന്‍ ശേഷിയുള്ള സ്‌കാനര്‍ ഈ ആശുപത്രിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മകോകൂവിനെ സി ടി സ്‌കാന്‍ ചെയ്തത്.

210 കിലോ ഭാരമുള്ള ആള്‍ക്കുരങ്ങിന് നിരന്തരമായ മൂക്കൊലിപ്പ്; ഗൊറില്ല മകോകൂവിനെ സിടി സ്‌കാനിങ്ങിനായി ആശുപത്രിയിലെത്തിച്ചത് ഹെലിക്കോപ്റ്ററില്‍

മൂക്കിലെ ദശവളര്‍ച്ചയാണ് രോഗകാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്‌കാനിങ്ങിന് ശേഷം മയങ്ങിയ മാകോകൂനെ സ്‌ട്രെച്ചറില്‍ നിന്ന് ഉയര്‍ത്താന്‍ അഞ്ചിലധികം ആളുകള്‍ വേണ്ടിവന്നു.

ശാരീരിക പരിശോധന, വിപുലമായ രക്ത പരിശോധന, റേഡിയോഗ്രാഫി, ഇലക്ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട്, നേത്രപരിശോധന, ഡെന്റല്‍ പരിശോധന, റിനോസ്‌കോപ്പി, രക്തസമ്മര്‍ദ്ദ വിശകലനം തുടങ്ങി ആരോഗ്യ പരിശോധനകളും നടത്തി.

Keywords:  News, World, South Africa, Monkey, diseased, hospital, Treatment, Helicopter, Animals, South African medics send sleeping gorilla into CT scanner
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia