ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്ത് ഇനി എസി ഘടിപ്പിക്കാം; മാജിക്ക് മൗസിന്റെ വലിപ്പത്തിലുള്ള സോണിയുടെ എയര്‍ കണ്ടീഷ്ണറിന്റെ വില വിവരങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം

 


ADVERTISEMENT

ടോക്കിയോ: (www.kvartha.com 10.07.2020) പുതുപുത്തന്‍ ആശയങ്ങളുടെ ലോകത്ത് ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എയര്‍ കണ്ടീഷ്‌നറുമായി സോണി രംഗത്ത്. റീഓണ്‍ പോക്കറ്റ് എന്നാണ് ഈ എസിക്ക് സോണി നല്‍കിയിരിക്കുന്ന പേര്. 13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്റെ വില. എന്നാലിപ്പോള്‍ ജപ്പാനില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ആപ്പിളിന്റെ മാജിക്ക് മൗസിന്റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്.

ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്ത് ഇനി എസി ഘടിപ്പിക്കാം; മാജിക്ക് മൗസിന്റെ വലിപ്പത്തിലുള്ള സോണിയുടെ എയര്‍ കണ്ടീഷ്ണറിന്റെ വില വിവരങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പോക്കറ്റിലോ, ഇത് വയ്ക്കാന്‍ പിറകില്‍ പൗച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഇത് ഘടിപ്പിക്കാം. ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കും. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ലഭ്യമാണ്.

ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്‍ട്രോള്‍ ചെയ്യാം. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും.

രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് ഈ എസിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ ഉറപ്പു വരുത്തുന്നത്. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും ഈ ശരീരത്തില്‍ ധരിക്കാവുന്ന എസിക്ക് സാധിക്കും.

Keywords: News, World, Tokyo, Technology, Electronics Products, Smart Phone, Body, Sony wearable air conditioner will keep you cool during the summer
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia