പട്ടാള അട്ടിമറി; ഗിനിയില്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത് സൈന്യം, സര്‍കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു
Sep 6, 2021, 08:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊണാക്രി: (www.kvartha.com 06.09.2021) പടിഞ്ഞാറന്‍ ആഫ്രികയിലെ ഗിനിയില്‍ പട്ടാള അട്ടിമറി. മണിക്കൂറുകള്‍ നീണ്ട വെടിവെപ്പിനൊടുവില്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. കേണല്‍ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണ് പട്ടാള അട്ടിമറിയെന്നാണ് റിപോര്‍ടുകള്‍.
ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം സര്‍ക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു.
നീക്കത്തെ തുടര്‍ന്ന് രാജ്യാതിര്‍ത്തികള്‍ അടച്ചതായും റിപോര്‍ടുണ്ട്. ദാരിദ്ര്യവും അഴിമതിയും രൂക്ഷമായ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് ഭരണം പിടിച്ചെടുത്തതെന്നാണ് സൈന്യം പറയുന്നത്.
പ്രസിഡന്റിന്റെ വസതിക്ക് സമീപം മണിക്കൂറുകള്‍ നീണ്ട വെടിവയ്പി് പിന്നാലെ കോണ്ടെ (83) ഇപ്പോള്‍ എവിടെയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രസിഡന്റിന്റെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ പ്രതിരോധിച്ചെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതിനിടെ, ഒരു മുറിയില്‍ കോണ്ടെയ്ക്ക് ചുറ്റും സൈനികര്‍ തോക്കുമായി നില്‍ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
2010ല്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തില്‍വന്ന കോണ്ടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂന്നാം തവണയും പ്രസിഡന്റായി. 2011 ല്‍ ഗിനി വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. 1891 മുതല്‍ ഫ്രന്‍ജ് അധീനതയിലായിരുന്ന ഗിനി 1958 ലാണു സ്വാതന്ത്ര്യം നേടിയത്.
പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഗിനിയും മൊറോകോയുമായി നടക്കാനിരുന്ന ലോകകപ് യോഗ്യതാ മത്സരം ഫിഫ മാറ്റിവച്ചു. മത്സരത്തിനെത്തിയ മൊറോകോ ടീം ഇവിടെ കുടുങ്ങിയിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

