Dead | സാമൂഹിക പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ യൂനുസ് കക്കാട്ട് മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

 


മക്ക: (KVARTHA) സാമൂഹിക പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ എറണാകുളം സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. മക്ക ജുനൂബിയ കെ എം സി സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് സുബ്ഹി നമസ്‌കാരത്തിനുശേഷം കുഴഞ്ഞു വീണ യൂനുസിനെ ഉടന്‍തന്നെ മക്ക കിങ് അബ്ദുല്ല മെഡികല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം അതീവ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരണം.

Dead | സാമൂഹിക പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ യൂനുസ് കക്കാട്ട് മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു

മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യ ആരിഫയും മകള്‍ സഫയും മകന്‍ ആസിഫും കൂടെയുണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് കെ എം സി സി നേതാക്കള്‍ അറിയിച്ചു.

Keywords:  Social activist and KMCC leader Yunus Kakat died after collapsing in Mecca, Mecca, News,  KMCC Leader Yunus Kakat, Dead, Obituary, Hospital, Treatment, ICU, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia