Snatches purse | 80കാരിയുടെ പഴ്സ് സൈകിള്‍ യാത്രക്കാരന്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു; വൈറലായി ഹൃദയഭേദകമായ ദൃശ്യങ്ങള്‍

 


നൈല്‍സ്: (www.kvartha.com) 80കാരിയുടെ പഴ്സ് സൈകിള്‍ യാത്രക്കാരന്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് നൈല്‍സിലെ മൂന്നാം സ്ട്രീറ്റിന് കിഴക്ക് സെഡാര്‍ സ്ട്രീറ്റിന്റെ തെക്ക് വശത്തുള്ള മെതഡിസ്റ്റ് ചര്‍ച് പാര്‍കിംഗ് സ്ഥലത്തിനടുത്താണ് സംഭവം നടന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡബ്ല്യുഎന്‍ഡിയു റിപോര്‍ട് ചെയ്തു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സുരക്ഷാ കാമറയിലാണ് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Snatches purse | 80കാരിയുടെ പഴ്സ് സൈകിള്‍ യാത്രക്കാരന്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു; വൈറലായി ഹൃദയഭേദകമായ ദൃശ്യങ്ങള്‍

ബിഎംഎക്സ് മാതൃകയിലുള്ള ബൈകിലെത്തിയ പ്രതി വൃദ്ധയുടെ പഴ്സ് തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍ കാസ് പേഴ്സന്‍, ജിം മോറിസ് തുടങ്ങി നിരവധി ബിസിനസ് ഉടമകള്‍ സംഭവത്തെ അപലപിച്ചു.

അമ്മൂമ്മയോട് അങ്ങനെ ചെയ്യുമോ? നിങ്ങളുടെ മുത്തശ്ശിയോട് അങ്ങനെ ചെയ്ത ഒരാളെ നിങ്ങള്‍ എന്ത് ചെയ്യും? മാത്രമല്ല - ഇത് അസംബന്ധമാണ്. എനിക്ക് കൂടുതലൊന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമായിരുന്നു സംഭവത്തോട് കാസ്പേഴ്സന്‍സ് ബുക്സിന്റെ ഉടമ കാസ്പേഴ്സന്റെ പ്രതികരണം.

ജിംസ് സ്മോക് കഫേയുടെ ഉടമയായ മോറിസ് പറയുന്നത് : 'അതെ, ഇത് പരിഹാസ്യമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വന്നപ്പോള്‍ ഞെട്ടിപ്പോയി.'

സൈകിള്‍ യാത്രികനില്‍ നിന്ന് പഴ്‌സ് സംരക്ഷിക്കുന്നതിനിടെ നിലത്തുവീണ വൃദ്ധയുടെ കയ്യില്‍ നിന്നും വളരെ മോശമായാണ് പ്രതി പഴ്‌സ് തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈകില്‍ നിന്ന് ചാടിവീണ പ്രതി പഴ്സ് തട്ടിയെടുത്ത് വൃദ്ധയെ അവിടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.

സംഭവത്തില്‍ നൈല്‍സ് പൊലീസ് ഡിപാര്‍ട് മെന്റ് അന്വേഷണം ആരംഭിച്ചു. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന കറുത്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.


Snatches purse | 80കാരിയുടെ പഴ്സ് സൈകിള്‍ യാത്രക്കാരന്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു; വൈറലായി ഹൃദയഭേദകമായ ദൃശ്യങ്ങള്‍

Keywords: Cyclist snatches purse from 80-year-old woman; gut-wrenching security video goes viral, America, News, Robbery, Criticism, Hospital, Injury, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia