നഗ്നയായി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റില്‍; പതിനഞ്ചുകാരി ജീവനൊടുക്കി

 


ഫ്‌ളോറിഡ: (www.kvartha.com 11.06.2016) നഗ്നയായി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി ജീവനൊടുക്കി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം.

ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ ടോവോന ഹോള്‍ട്ടന്‍ എന്ന പെണ്‍കുട്ടി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റില്‍ പ്രചരിച്ചിരുന്നു. ഇതില്‍ മനം നൊന്ത് അമ്മയുടെ തോക്ക് എടുത്ത് സ്വന്തം ശരീരത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ബാത്ത് റൂമില്‍ കയറിയാണ് ടോവോന ജീവനൊടുക്കിയത്.

നഗ്നയായി കുളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റില്‍; പതിനഞ്ചുകാരി ജീവനൊടുക്കി
സ്‌നാപ് ചാറ്റില്‍ വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ ടോവോന ഇന്റര്‍നെറ്റില്‍ അപമാനിതയായതായി വീട്ടുകാര്‍ പറഞ്ഞു. ബാത്തൂറൂമില്‍ കയറി ഏറെ നേരെ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോഴാണ് ടോവോനയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Keywords: U.S, America, World, Social Network, Video, Photo, Suicide, Woman, Minor girls,Nude Snapchat,  Leak, Teen Girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia