ഖന്താസ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തിനകത്ത് പാമ്പ്

 


ADVERTISEMENT

സിഡ്‌നി: വിമാനത്തില്‍ പാമ്പ്.  ഖന്താസ് എയര്‍വേസ് ലിമിറ്റഡിന്റെ ബോയിംഗ് 747 വിമാനത്തിലാണ്  പാമ്പിനെ കണ്ടെത്തിയത്. 370 യാത്രക്കാരുമായി ടോക്യോയിലേയ്ക്ക് യാത്ര ചെയ്യാനിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 23 നാണ് അധികൃതര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്.

20 സെന്റീമീറ്റര്‍ നീളമുള്ള പാമ്പ് പാസഞ്ചര്‍ ക്യാബിന് സമീപം ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതോടെ അര്‍ദ്ധരാത്രി യാത്ര തിരിക്കേണ്ട വിമാനം തിങ്കളാഴ്ച രാവിലെയോടെയാണ് യാത്ര പുനരാരംഭിച്ചത്. ക്യാബിനുള്ളില്‍ നിന്നും  പാമ്പിനെ കണ്ടെത്തിയ സ്ഥിതിക്ക് ഇനിയും പാമ്പുകള്‍ ഉണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നാണ് യാത്ര മാറ്റിയത്. യാത്രക്കാരെ സുരക്ഷിതരായി ഹോട്ടലിലേയ്ക്ക് മാറ്റിയാണ് പാമ്പിനെ വിമാനത്തിനുള്ളില്‍ നിന്നും മാറ്റിയത്.

ഖന്താസ് എയര്‍വേസിന്റെ  ബോയിംഗ് 747 വിമാനത്തിനകത്ത് പാമ്പ്അതേസമയം  ഇത്തരം വിഷപാമ്പുകള്‍ ഓസ്‌ട്രേലിയയില്‍ കാണാറില്ലെന്ന് കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരാറുള്ള  പാമ്പാണിതെന്നും കഴിഞ്ഞ ദിവസം വിമാനം സിങ്കപ്പൂരിലേയ്ക്ക് പോയപ്പോള്‍ അവിടെ നിന്നും കടന്നു കൂടിയതാകാമെന്നുമാണ്  ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഖന്താസിന്റെ ഒരു യാത്രാവിമാനത്തിന്റെ ചിറകില്‍ പെരുമ്പാമ്പ്  ചുറ്റിപ്പിണഞ്ഞ് കിടന്നത് വന്‍ വാര്‍ത്തയായിരുന്നു.

Also Read:
കഞ്ഞി ആവശ്യപ്പെട്ടതിന് യുവാവിന് സഹോദരന്റെ ഭാര്യയുടെ മര്‍ദനം

Keywords:  Sidney, Airport, Snake, Flight, Tokyo, Passengers, Hotel, Australia, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia