Snake On Plane | ലാന്‍ഡിംഗിനിടെ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി പാമ്പ്; നിലവിളിച്ച് യാത്രക്കാര്‍; ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും അധികൃതര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂജേഴ്സി: (www.kvartha.com) ലാന്‍ഡിംഗിനിടെ യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. ഫ്ളോറിഡയിലെ ടാംപ സിറ്റിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുനൈറ്റഡ് വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആളുകള്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തു. 
Aster mims 04/11/2022

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ പാമ്പിനെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടന്‍ ടൈംസ് റിപോര്‍ട് ചെയ്തു. പാമ്പിനെ കണ്ട് യാത്രക്കാര്‍ നിലവിളിച്ച് വെപ്രാളപ്പെട്ടെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Snake On Plane | ലാന്‍ഡിംഗിനിടെ വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി പാമ്പ്; നിലവിളിച്ച് യാത്രക്കാര്‍; ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും അധികൃതര്‍


സംഭവം ഉടന്‍ തന്നെ നെവാര്‍ക് ലിബര്‍ടി ഇന്റര്‍നാഷനല്‍ വിമാനത്താവള ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ഓഫീസര്‍മാര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടതായി വാഷിംഗ്ടന്‍ പോസ്റ്റ് റിപോര്‍ട് ചെയ്തു. വിമാനത്തില്‍ കണ്ടെത്തിയ പാമ്പ് ഉപദ്രവകാരിയല്ലെന്നാണ് ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാചുറല്‍ ഹിസ്റ്ററിയെ ഉദ്ധരിച്ച് വാഷിംഗ്ടന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നത്. 

പാമ്പിനെ നീക്കം ചെയ്ത ശേഷം യാത്രക്കാര്‍ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തില്‍ മറ്റ് ഇഴജന്തുക്കള്‍ ഉണ്ടോ എന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Keywords:  News,World,international,Local-News,Flight,Passengers,Travel,Snake, Snake on a plane: Passengers scream as rogue reptile spotted on US flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script