അഞ്ചു വയസുകാരിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ഫോടോയ്ക്ക് പോസ് ചെയ്തു; പിന്നീട് സംഭവിച്ചത്!
Sep 2, 2021, 17:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്‌കോ : (www.kvartha.com 02.09.2021) അപകടകാരികളായ മൃഗങ്ങളുടെയടുത്ത് ചെറിയ കുട്ടികളെ പറഞ്ഞയക്കുമ്പോള്‍ ഏറെ കരുതലോടെ വേണം അയക്കാന്‍. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളായാലും അവ ഉപദ്രവിക്കില്ലെന്ന് കരുതി കുട്ടികളെ അതിനരികില്‍ വിട്ടാല്‍ ചിലപ്പോള്‍ സംഭവിക്കുന്നത് വലിയ അപകടങ്ങളായിരിക്കാം.
അത്തരത്തിലുള്ള ഒരു സംഭവമാണ് റഷ്യയിലെ ഒരു പെറ്റിങ്ങ് സൂവില്‍ നിന്നും പുറത്തുവരുന്നത്. മൃഗശാലയില്‍ വളര്‍ത്തുന്ന പാമ്പ് ഒരു അഞ്ച് വയസുകാരിയുടെ മുഖത്ത് കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിക്ടോറിയ എന്ന് പേരുള്ള കുട്ടിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ഫോടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പാമ്പ് മുഖത്ത് കൊത്തുകയായിരുന്നു. പെറ്റിങ് സുവില്‍ വളര്‍ത്തുന്ന മൃഗങ്ങളെ സന്ദര്‍ശകരുമായി അടുത്തിടപഴകാന്‍ അനുവദിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. വിഷമില്ലാത്ത ഇനത്തില്‍പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. എങ്കിലും ഉടന്‍ തന്നെ ആംബുലന്‍സ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. പാമ്പിന് സമീപം എത്തുന്നതിന് അല്‍പം മുന്‍പായി കുട്ടി ചികെന്‍ കഴിച്ചിരുന്നു. കഴുത്തിലിട്ട സമയത്ത് ചികെന്റെ മണം ലഭിച്ചതിനാലാവണം പാമ്പ് കുട്ടിയുടെ മുഖത്ത് കടിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്തായാലും സന്ദര്‍ശകരുടെ കൈയില്‍ പാമ്പുകളെ കൊടുക്കുന്ന പതിവ് ഇതോടെ നിര്‍ത്തലാക്കാനാണ് മൃഗശാലയുടെ തീരുമാനം.
Keywords: Snake bites girl, five, on the FACE as she poses for picture with reptile around her neck at Russian petting zoo, Mosco, Russia, Child, Snake, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

