Shot | സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ
May 15, 2024, 20:58 IST
ബ്രാറ്റിസ്‌ലാവ: (KVARTHA) സ്ലൊവാക്യയുടെ ജനകീയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ അപലപിച്ച സ്ലൊവാക്യൻ പ്രസിഡൻ്റ് സുസാന കപുട്ടോവ, പ്രധാനമന്ത്രിക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു.
ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ റോബർട്ട് ഫിക്കോയെ വധിക്കാൻ ശ്രമിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി. സെപ്തംബർ 30ന് നടന്ന സ്ലോവാക്യ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തന്റെ ഇടതുപക്ഷ പാർട്ടിയായ സ്മെർ അല്ലെങ്കിൽ ഡയറക്ഷൻ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചാണ് ഫിക്കോ മൂന്നാം തവണ പ്രധാനമന്ത്രിയായത്.

Keywords: News, Malayalam-News, World, Slovakian PM Robert Fico critical after assassination attempt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.