Fish Masala | നെസ്‌ലെയ്‌ക്ക് ശേഷം ഈ ഇന്ത്യൻ മീൻ കറി മസാലയും വിവാദത്തിൽ; 'അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി കണ്ടെത്തി'! വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ട് സിംഗപ്പൂർ

 


ന്യൂഡെൽഹി: (KVARTHA) സിംഗപ്പൂർ ഫുഡ് ഏജൻസി (SFA) പ്രശസ്ത ഇന്ത്യൻ ബ്രാൻഡായ എവറസ്റ്റിന്റെ മീൻ കറി മസാല വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടു. ഉയർന്ന അളവിൽ കീടനാശിനി ഉണ്ടെന്ന് ആരോപിച്ചാണ് നടപടി. എഥിലീൻ ഓക്സൈഡ് എന്ന കീടനാശിനി ഈ മസാലയിൽ അനുവദനീയമായ പരിധിയിൽ കവിഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
 
Fish Masala | നെസ്‌ലെയ്‌ക്ക് ശേഷം ഈ ഇന്ത്യൻ മീൻ കറി മസാലയും വിവാദത്തിൽ; 'അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി കണ്ടെത്തി'! വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ട് സിംഗപ്പൂർ

ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ഉൽ‌പ്പന്നങ്ങൾ അണുവിമുക്തമാക്കാൻ കുറഞ്ഞ അളവിൽ എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാറുണ്ടെങ്കിലും സിംഗപ്പൂർ നിയമപ്രകാരം സുഗന്ധവ്യഞ്ജനങ്ങൾ അണുവിമുക്തമാക്കാൻ ഇത് ഉപയോഗിക്കാൻ അനുവാദമില്ല. എസ്എഫ്എ ഈ കീടനാശിനി കുറഞ്ഞ അളവിൽ കഴിച്ചാൽ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറയുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ആരോഗ്യത്തിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

സിംഗപ്പൂരിലുടനീളമുള്ള വിവിധ സൂപ്പർമാർക്കറ്റുകളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും എവറസ്റ്റ് മീൻ കറി മസാല വിൽപ്പന നടത്തിയിട്ടുണ്ട്. ഇതുവരെ, മീൻ കറി മസാല കഴിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ഇത് കഴിച്ചുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഡോക്ടറെ കാണാൻ എസ്എഫ്എ നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കുന്നത് സംബന്ധിച്ച് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഭക്ഷ്യസുരക്ഷാ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഉൽപന്നങ്ങൾ കൂട്ടത്തോടെ തിരിച്ചുവിളിക്കാൻ ഇറക്കുമതിക്കാരായ എസ്പി മുത്തയ്യ ആൻഡ് സൺസ് പിടിഇയോട് എസ്എഫ്എ ആവശ്യപ്പെട്ടിട്ടുണ്ട്.

ബഹുരാഷ്ട്ര ഭക്ഷ്യകമ്പനിയായ നെസ്‌ലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന കുട്ടികളുടെ ഉത്പന്നങ്ങളായ സെറിലാക്കിലും പാൽപ്പൊടിയിലും ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് എവറസ്റ്റിന്റെ മീൻ കറി മസാലയ്‌ക്കെതിരെ സിംഗപ്പൂർ നടപടിയെടുത്തിരിക്കുന്നത്.

Keywords: News, Malayalam News, Nestle, Health, Everest fish curry masala, Singapore , Delhi, Singapore recalls Everest fish curry masala alleging pesticide presence: ‘Levels exceed limits’
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia