സൂം വീഡിയോകോളിലൂടെ മയക്കുമരുന്ന് കേസ് പ്രതിക്ക് വധശിക്ഷ, അപ്പീലിന് ശ്രമിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍

 


ADVERTISEMENT

സിംഗപ്പൂര്‍: (www.kvartha.com 20.05.2020) വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ മയക്കുമരുന്ന് പ്രതിക്ക് വധശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി. 2011ല്‍ മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതി മലേഷ്യക്കാരനായ പുനിതന്‍ ജെനാസിനെ (37)യാണ് വധശിക്ഷക്ക് വിധിച്ചത്.
സിംഗപ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യ കേസാണിത്.
കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പശ്ചാതലത്തിലാണ് കോടതി നടപടി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയതെന്നും ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് സിംഗപ്പൂരില്‍ ഇത്തരത്തില്‍ ശിക്ഷ വിധിക്കുന്നതെന്നും സിംഗപ്പൂര്‍ സുപ്രീംകോടതി വക്താവ് പറഞ്ഞു.


സൂം വീഡിയോകോളിലൂടെ മയക്കുമരുന്ന് കേസ് പ്രതിക്ക് വധശിക്ഷ, അപ്പീലിന് ശ്രമിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍

കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അതിനാല്‍ അപ്പീലിനായി ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍നാര്‍ഡൊ പറഞ്ഞു. അതേസമയം, സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ സൂം വഴിയുള്ള വിധി പ്രസ്താവനയില്‍ എതിര്‍പ്പില്ലെന്നും പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ കാരണം സിംഗപ്പൂരില്‍ ഏപ്രില്‍ ആദ്യം മുതല്‍ കോടതികള്‍ അടഞ്ഞ് കിടക്കുകയാണ്.

Summary: Singapore Court sentences drug dealer to death via Zoom call
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia