Assaulted | യു എസില്‍ തലപ്പാവ് ധരിച്ചതിന്റെ പേരില്‍ 19കാരനായ സിഖ് യുവാവിന് മര്‍ദനമേറ്റതായി പരാതി; സംഭവം ബസില്‍ യാത്ര ചെയ്യുന്നതിനിടെ
Oct 17, 2023, 18:06 IST
ന്യൂയോര്‍ക്: (KVARTHA) യു എസില്‍ സിഖ് യുവാവിന് നേരെ വംശീയാധിക്രമം നടന്നതായി റിപോര്‍ട്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തലപ്പാവ് ധരിച്ചതിന്റെ പേരില്‍ 19കാരനായ സിഖ് യുവാവിനാണ് മര്‍ദനമേറ്റതെന്നാണ് റിപോര്‍ടില്‍ പറയുന്നത്.
തലപ്പാവ് ഊരിമാറ്റണമെന്നാവശ്യപ്പെട്ടാണ് അക്രമി യുവാവിന്റെ അടുത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഞങ്ങളുടെ രാജ്യത്ത് ആരും തലപ്പാവ് ധരിക്കാറില്ലെന്നും ഊരിമാറ്റൂ എന്നും അക്രമി ആക്രോശിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
തുടര്‍ന്ന് അക്രമി യുവാവിന്റെ മുഖത്തും തലയുടെ പിന്‍ഭാഗത്തും ഇടിച്ചു. ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തലപ്പാവ് ഊരിയെറിയാന്‍ ശ്രമിക്കുകയും ചെയ്തു. 25നും 35നുമിടെ പ്രായമുള്ളയാളാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ ന്യൂയോര്‍ക് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് സിഖ്

യുവാവ് മോചിതനായിട്ടില്ലെന്ന് കമ്യൂണിറ്റി ആക്റ്റിവിസ്റ്റ് ജപ്നീത് സിങ് പറഞ്ഞു.
Keywords: Sikh teen assaulted in New York for wearing turban in suspected hate crime attack: Police, New York, News, Crime, Criminal Case, Assaulted, Complaint, Police, Probe, Turban, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.