Shuaib Malik | വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ശുഐബ് മാലികിന് മറ്റൊരു നേട്ടം; വലിയ റെക്കോർഡ് സൃഷ്ടിച്ചു; ഏഷ്യയിലെ ഒന്നാം നമ്പർ ആയി!
Jan 21, 2024, 11:18 IST
ഇസ്ലാമാബാദ്: (KVARTHA) മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് ശനിയാഴ്ച വാർത്തകളിൽ നിറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അദ്ദേഹം നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ശനിയാഴ്ച ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിടുകയും ചെയ്തു.
സന ജാവേദുമായുള്ള വിവാഹ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ശുഐബ് മാലിക് മറ്റൊരു നേട്ടം കൈവരിച്ചു. ടി20 ക്രിക്കറ്റിൽ 13000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ എന്ന നേട്ടമാണ് പാക് താരം നേടിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. ടി20 ക്രിക്കറ്റിൽ ഈ റെക്കോർഡ് കുറിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനാണ് ശുഐബ്.
നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഫോർച്യൂൺ ബരിഷലിനായി കളിക്കുകയാണ് ശുഐബ് മാലിക്.
രംഗ്പൂർ റൈഡേഴ്‌സുമായുള്ള മത്സരത്തിലായിരുന്നു റെക്കോർഡ് കുറിച്ചത്. ടി20 ക്രിക്കറ്റിൽ 12993 റൺസ് നേടിയ മാലിക്കിന് 13000 റൺസെന്ന നാഴികക്കല്ല് കടക്കാൻ ഏഴ് റൺസ് മാത്രം മതിയായിരുന്നു. 17 റൺസ് നേടിയ താരം ക്രിസ് ഗെയ്‌ലിന് ശേഷം ടി20 ക്രിക്കറ്റിൽ 13000 റൺസ് കടക്കുന്ന രണ്ടാമത്തെ കളിക്കാരനായി. ഈ മത്സരത്തിൽ ഒരു വിക്കറ്റും നേടി
ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കാനാണ് തന്റെ ലക്ഷ്യമെന്നും മാലിക് വെളിപ്പെടുത്തി. 526 ടി20 മത്സരങ്ങളിൽ നിന്ന് 13010 റൺസാണ് ശുഐബ് മാലിക് നേടിയത്. എന്നിരുന്നാലും,ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. ഏഷ്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെയാൾ വിരാട് കോഹ്‌ലിയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 427 മത്സരങ്ങളിൽ നിന്ന് 11994 റൺസ് നേടിയിട്ടുണ്ട്.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ
ക്രിസ് ഗെയ്ൽ-14562
ഷോയിബ് മാലിക്-13010
കെയ്‌റോൺ പൊള്ളാർഡ്-12454
വിരാട് കോഹ്ലി-11994
അലക്സ് ഹെയ്ൽസ്-11807
ഡേവിഡ് വാർണർ-11745
ആരോൺ ഫിഞ്ച്-11458
രോഹിത് ശർമ്മ-11156
ജോസ് ബട്ട്ലർ-10907
കോളിൻ മൺറോ-10446
Keywords: News, News-Malayalam-News, Sports, World, Shuaib Malik, Cricket, Sports, Pakistan, Islamabad, Sania Mirza, Sana Javed, Cricket, T20, Chris Gayle, Kieron Pollard, Virat Kohli, Rohit Sharma, Shuaib Malik creates history by crossing 13000 runs in T20 Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.