കീവ്: സ്ട്രൈക്കര്‍ ഷെവ് ചെങ്കോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഉക്രൈന്‍ താരമായ ഈ മുപ്പത്തഞ്ചുകാരന്‍ യൂറോ കപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള ഷെവ് ചെങ്കോയുടെ കഴിവ് ഈ യൂറോകപ്പിലും ലോകം കണ്ടു.
ആദ്യമത്സരത്തില്‍ സ്വീഡനെ തറപറ്റിക്കാന്‍ ഉക്രൈനായത് ഷെവ്‌ചേങ്കോ നേടിയ രണ്ട് തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളും തോറ്റതോടെ ഉക്രൈന് പുറത്തേക്കുള്ള വഴിയൊരുങ്ങി. ഇംഗ്ലണ്ടിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനവും ഷെവ് ചെങ്കോ നടത്തിയത്. ഇത് തന്റെ അവസാന മത്സരമായിരുന്നു എന്ന് ഷെവിചെങ്കോ മത്സരശേഷം പറഞ്ഞതോടെ ഫുട്‌ബോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
1995 മുതല്‍ ഉക്രൈന്‍ ദേശീയ ടീമംഗമാണ് ഷെവ് ചെങ്കോ. ഡൈനാമൊ കിവിയിലൂടെ ക്ലബ് കരിയര്‍ തുടങ്ങിയ ഷെവ്‌ചെങ്കോ തുടര്‍ന്ന് എസി മിലാന്‍, ചെല്‍സിയ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. ക്ലബ് കരിയറില്‍ 175 ഗോളുകള്‍ ഷെവ്‌ചെങ്കോ അടിച്ചുക്കൂട്ടി. ചാമ്പ്യന്‍സ് ലീഗില്‍ 58 ഗോളുകള്‍ നേടി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഗോള്‍ വേട്ടക്കാരനെന്ന ഖ്യാദിയും ഈ 35കാരനെ തേടിയെത്തി. ഉക്രൈന്‍ ദേശീയ ടീമിലെ ഏറ്റവും അപകടകാരിയായ ഫുട്‌ബോളറെന്ന വിശേഷണവും ഷീവ്‌യ്ക്ക് സ്വന്തം. 2006ല്‍ ഉക്രൈന്‍ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാര്‍ട്ടറിലെത്തിച്ചതിലും ഷീവ്‌യുടെ പങ്ക് നിര്‍ണായകമായിരുന്നു. 2004ല്‍ മികച്ച താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും ഷെവ് ചെങ്കോയെ തേടിയെത്തി.
Keywords: Shevchenko, Football, Football player, Keev, International match

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.