ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ബോക്സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ദുബൈ
Jul 16, 2021, 11:01 IST
ദുബൈ: (www.kvartha.com 16.07.2021) ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഡ്രോൺ ബോക്സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിന് തുടക്കംകുറിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അതീവ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനാണ് ദുബൈയിൽ ഡ്രോണുകളുടെ ഉപയോഗം വിപുലീകരിക്കുന്നത്.
ക്രിമിനൽ, ട്രാഫിക് റിപോർടുകൾക്കുള്ള ശരാശരി പ്രതികരണസമയം 4.4 മിനുറ്റിൽ നിന്ന് ഒരു മിനുറ്റായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡ്രോൺ വിക്ഷേപണ സംവിധാനം ദുബൈ പൊലീസ് ഫോഴ്സ് പുറത്തിറക്കിയത്.
ക്രിമിനൽ, ട്രാഫിക് റിപോർടുകൾക്കുള്ള ശരാശരി പ്രതികരണസമയം 4.4 മിനുറ്റിൽ നിന്ന് ഒരു മിനുറ്റായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡ്രോൺ വിക്ഷേപണ സംവിധാനം ദുബൈ പൊലീസ് ഫോഴ്സ് പുറത്തിറക്കിയത്.
മനുഷ്യരുടെ ഇടപെടലില്ലാതെ ദുബൈയിൽ ഉടനീളം പൊലീസ് പട്രോളിങ് ഏർപെടുത്തുന്ന കൃത്രിമ രഹസ്യാന്വേഷണ സംവിധാനങ്ങളും ശൈഖ് മുഹമ്മദ് സന്ദർശനവേളയിൽ അവലോകനംചെയ്തു. എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതി നൂതനമായ 3,00,000 ക്യാമറകൾ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബൈ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
Keywords: News, Dubai, World, Drone Attack, Police, Technology, Sheikh Mohammed, Drone Box, Dubai Police, Sheikh Mohammed launches Drone Box platform of Dubai Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.