Pakistan PM | ശഹ്ബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു; പദവിയിലേക്ക് ഇത് രണ്ടാം തവണ
Mar 3, 2024, 16:09 IST
ഇസ്ലാമാബാദ്: (KVARTHA) മുതിർന്ന പിഎംഎൽ-എൻ നേതാവ് ശഹ്ബാസ് ശരീഫ് (72) രണ്ടാം തവണയും പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 336 അംഗ സഭയിൽ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (PML-N), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) എന്നിവയുടെ സമവായ സ്ഥാനാർത്ഥിയായ ശഹ്ബാസിന് 201 വോട്ടുകൾ ലഭിച്ചു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൻ്റെ (PTI) സ്ഥാനാർത്ഥി ഉമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി. പിടിഐ പിന്തുണയുള്ള അംഗങ്ങളുടെ ബഹളത്തിനും മുദ്രാവാക്യത്തിനും ഇടയിലാണ് പുതിയ പാർലമെൻ്റിൻ്റെ സമ്മേളനം ചേർന്നത്.
തിങ്കളാഴ്ച പ്രസിഡന്റിന്റെ വസതിയിൽ വെച്ച് ശഹ്ബാസിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിൻ്റെ ഇളയ സഹോദരനാണ് ശഹ്ബാസ്. 2022 ഏപ്രിൽ മുതൽ 2023 ഓഗസ്റ്റ് വരെ ശഹ്ബാസ് പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നു. ആ സമയത്തും അദ്ദേഹം പിപിപിയുമായി സഖ്യത്തിലാണ് സർക്കാർ നയിച്ചത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാൻ 336 അംഗ പാർലമെന്റിൽ 169 വോട്ടുകളാണ് വേണ്ടിയിരുന്നത്.
പിഎംഎൽ-എൻ തലവൻ നവാസ് ശരീഫ് നാല് വർഷത്തിന് ശേഷം പാകിസ്താൻ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിൽ നിന്ന് പാകിസ്താനിൽ തിരിച്ചെത്തിയിരുന്നു. തൻ്റെ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും നാലാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നും നവാസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
എന്നിരുന്നാലും, ഫെബ്രുവരി എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പിഎംഎൽ-എന്നിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഇമ്രാൻ ഖാൻ്റെ പാർട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ 90-ലധികം സീറ്റുകൾ നേടി അത്ഭുതം സൃഷ്ടിച്ചു. പിഎംഎൽ-എൻ 75 സീറ്റും പിപിപി 54 സീറ്റും നേടി. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പിപിപിയുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കാൻ പിഎംഎൽ-എൻ തീരുമാനിക്കുകയായിരുന്നു.
Keywords: Pakistan PM, Shehbaz Sharif, International, Imran Khan, Islamabad, PML, Prime Minister, Elected, Muslim League, Pakistan Peoples Party, Vote, Oath, Conference, Nawaz Sharif, London, Shehbaz Sharif becomes Pakistan’s Prime Minister for a second time.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.