യുവാവിന്റെ വിവാഹവിരുന്നിനിടെ ആദ്യഭാര്യ ആകസ്മികമായി വേദിയിലെത്തി; പിന്നീട് ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹത്തിന് ഒരടിപൊളി 'സമ്മാനവും' നല്കി
Feb 13, 2020, 10:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കറാച്ചി: (www.kvartha.com 13.02.2020) ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ആദ്യഭാര്യ നല്കിയത് മറക്കാനാവാത്ത 'സമ്മാനം'. ബന്ധുക്കള്‍ക്കൊപ്പം എത്തിയ യുവതി ഭര്‍ത്താവിനെ വിവാഹ വേദിയിലിട്ട് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. പാകിസ്താനിലെ കറാച്ചിയിലാണ് യുവതിയുടെ പ്രതികാരം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്.
തിങ്കളാഴ്ച രാത്രി ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് മദിഹയും ബന്ധുക്കളും കയറിചെന്ന് അതിഥികള്‍ക്ക് മുമ്ബില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതേസമയം, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ പിടികൂടി.
2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാല്‍ ആസിഫ് അതിനുശേഷം ജിന്ന സര്‍വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്ന് മദിഹയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്.
എന്നാല്‍ മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്പോള്‍ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരുവരോടും പ്രശ്നം പരിഹരിക്കാനായി കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
Keywords: News, World, Pakistan, Karachi, Marriage, Wife, Police, She Give a gift for his Husband Marriage
തിങ്കളാഴ്ച രാത്രി ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് മദിഹയും ബന്ധുക്കളും കയറിചെന്ന് അതിഥികള്‍ക്ക് മുമ്ബില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതേസമയം, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ പിടികൂടി.
2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാല്‍ ആസിഫ് അതിനുശേഷം ജിന്ന സര്‍വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്ന് മദിഹയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്.
എന്നാല്‍ മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്പോള്‍ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരുവരോടും പ്രശ്നം പരിഹരിക്കാനായി കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.