Obituary | ശാര്‍ജയില്‍ അപാര്‍ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു; ഭാര്യയ്ക്കും മറ്റ് 2 മക്കൾക്കും പരുക്ക്
Jan 26, 2024, 14:42 IST
ശാര്‍ജ: (KVARTHA) അപാര്‍ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു. ഭാര്യയും മറ്റ് രണ്ടു മക്കളും പരുക്കുകളോടെ ആശുപത്രിയില്‍. എമിറേറ്റിലെ മുവൈലയിലെ അപാര്‍ട് മെന്റ് കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചുണ്ടായ അപകടത്തിലാണ് പാകിസ്താന്‍ സ്വദേശി ഇമ്രാന്‍ ഖാനും 11 വയസ്സുള്ള മകളും മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പാക് സ്വദേശിയുടെ ഭാര്യ, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകന്‍ എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ചെ 2.08നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.

മിനുറ്റുകള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാഷനല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപാര്‍ട്‌മെന്റിലാണ് തീപ്പിടിത്തമുണ്ടായി പുക നിറഞ്ഞതെന്ന് ശാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി.
തീപ്പിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണ്. അപാര്‍ട്‌മെന്റില്‍ ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തി. തീപ്പിടിത്തം രണ്ട് മിനുറ്റിനകം തന്നെ നിയന്ത്രിക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. കെട്ടിടം പൂര്‍ണമായും പൊലീസ് സീല്‍ ചെയ്തു. ശാര്‍ജ സോഷ്യല്‍ സര്‍വീസസ് ഡിപാര്‍ട്മെന്റ് - ചൈല്‍ഡ് ആന്‍ഡ് ഫാമിലി പ്രൊട്ടക്ഷന്‍ സെന്റര്‍ പ്രതിനിധിയും സ്ഥലത്തെത്തി കുട്ടികളെ പരിചരിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു.
ഇരകളുടെ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പാകിസ്താന്‍ കോണ്‍സുലേറ്റ് ജെനറല്‍ അറിയിച്ചു. 'ദുബായിലെ പാകിസ്താന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ മരിച്ച ഇമ്രാന്‍ ഖാന്‍ ജോലി ചെയ്തിരുന്ന കംപനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു,' എന്ന് പാകിസ്താന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Sharjah apartment fire died Pakistani father, daughter, injures 3 others, Sharjah, News, Sharjah Apartment Fire, Accidental Death, Hospital, Treatment, Embassy, Suffocation, Obituary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.