അതെ, സെക്‌സ് തന്നെ നമ്പര്‍ വണ്‍

 


അതെ, സെക്‌സ് തന്നെ നമ്പര്‍ വണ്‍
മനുഷ്യന് ജീവിതത്തില്‍ ഏറ്റവും സന്തോഷം പകരുന്നതെന്തായിരിക്കും?. ന്യൂസിലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് കാന്റര്‍ബറിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഉത്തരം ഇതാണ്, സെക്‌സ്. ഏവര്‍ക്കും ഏറ്റവും സന്തോഷം പകരുന്ന നമ്പര്‍ വണ്‍ കാര്യം സെക്‌സ് തന്നെ. അര്‍ഥമുള്ളതും ചെയ്യാന്‍ ഇഷ്ടമുള്ളതുമായ കാര്യങ്ങളിലും സെക്‌സ് തന്നെ മുന്നിലെത്തി. ഇതേസമയം, അസുഖം വരുന്നതാണ് എല്ലാവര്‍ക്കും  ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം.

സന്തോഷപ്പട്ടികയില്‍ മദ്യപാനം അല്ലെങ്കില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് രണ്ടാം സ്ഥാനത്തെത്തി. അതേ സമയം അര്‍ഥമുള്ള കാര്യങ്ങളുടെ ലിസ്റ്റില്‍ പത്താം സ്ഥാനത്ത് മാത്രമേ ഡ്രിങ്കിങ്ങിന് ഇടം കണ്ടെത്താനായുള്ളൂ. ഫേസ്ബുക്കില്‍ സമയം ചെലവഴിക്കുന്നത് അര്‍ഥമുള്ള കാര്യങ്ങളില്‍ അവസാന സ്ഥാനത്താണെത്തിയത്. അതിന്റെ അര്‍ഥം ഫേസ്ബുക്കിന് മുന്നില്‍ വെറുതേ സമയം ചെലവഴിക്കുകയാണെന്ന് ഒട്ടുമിക്കപേരും മനസ്സിലാക്കിയെന്നര്‍ഥം.

ലോകമെമ്പാടുമുള്ള രാജ്യങ്ങളും സംഘടനകളുമെല്ലാം നല്ലതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നല്ലത് അല്ലാതെ ആളുകള്‍ക്ക് സന്തോഷം തരുന്നത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു തങ്ങളുടേതെന്നും യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാര്‍ അഭിപ്രായപ്പെടുന്നു.

സന്തോഷിപ്പിക്കുന്ന ആദ്യ പത്ത്


1. സെക്‌സ്
2. മദ്യപാനം
3. വൊളന്റിയറിങ്
4. ധ്യാനം, മതം
5. കുട്ടികളെ പരിചരിക്കുക
6. പാട്ട് കേള്‍ക്കുക
7. മറ്റുള്ളവരുമായി ഇടപെടുക
8. ഹോബികള്‍
9. ഷോപ്പിങ്
10. ഗെയിമിങ്

സന്തോഷിപ്പിക്കാത്ത 10 കാര്യം


1. അസുഖം വരുന്നത്
2. ഫേസ്ബുക്ക്
3. വീട്ടുജോലി
4. പഠനം
5. മെസേജ് ടൈപ്പ് ചെയ്യുക
6. ലക്ചറിന് പോകുക
7. ജോലി ചെയ്യുക
8. കമ്മ്യൂട്ടിങ്
9. കംപ്യൂട്ടര്‍ ജോലി
10. തുണി അലക്ക്

മൊബൈല്‍ ടെക്സ്റ്റ് മെസേജ് വഴിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എക്‌സ്പീരിയന്‍സ് സാംപഌങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ആളുകള്‍ തയാറായതായും ഗവേഷകര്‍ പറയുന്നു. ആരും മടി കാണിച്ചില്ല. 100 ശതമാനത്തില്‍ 97 ശതമാനം പേരും സഹകരിച്ചു. വിവിധ രീതിയില്‍ സന്തോഷം കണ്ടെത്താനാണ് ആളുകള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും യഥാര്‍ഥ സന്തോഷമെന്താണെന്ന് അറിയാനാണ് ഗവേഷണം നടത്തിയതെന്നും അവര്‍ പറയുന്നു.

SUMMARRY:
Making love is the most enjoyable human activity, a study has found. Researchers used text messaging to build up a map of what activities people routinely rated as bringing the most and least happiness to their daily lives and found that sex ranked first in all three categories measured in the survey: Pleasure, meaning and engagement.

Key Words:
Making love , Human activity, Researchers . Sex , Pleasure, Drinking alcohol , Facebook , Carsten Grimm , University of Canterbury , New Zealand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia