SWISS-TOWER 24/07/2023

ബസിനുനേരെ പെട്രോള്‍ ബോംബാക്രമണം; 7 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ധക്ക: (www.kvartha.com 03/02/2015) ഗതാഗതബഹിഷകരണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ ബസിനു നേരെ നടത്തിയ പെട്രോള്‍ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു വര്‍ഷം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിനെതിരെ പ്രക്ഷോഭകാരികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശില്‍ ഷേയ്ഖ് ഹസീനയുടെ ഭരണത്തെ വിമര്‍ശിച്ച പ്രക്ഷോഭകാരികള്‍ ഭരണത്തെ അട്ടിമറിച്ച് പുതിയൊരു തെരഞ്ഞെടുപ്പ് നടത്താനായി കഴിഞ്ഞ മാസം വലിയ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ധക്കയില്‍ ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്

ബസിനുനേരെ പെട്രോള്‍ ബോംബാക്രമണം; 7 പേര്‍ കൊല്ലപ്പെട്ടുഈ സംഭവത്തോടെ രാഷ്ട്രിയ ലഹളയെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കവിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ധക്കയില്‍ ബസിനുനേരെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തില്‍ ഏഴുപേരും സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എതിര്‍കക്ഷികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഒഴിഞ്ഞുമാറി

Also Read: 
ഉദുമ പടിഞ്ഞാറിലെ മസാഫി അബ്ദുല്ല നിര്യാതനായി
Keywords:  bus, Petrol, Bomb, Dies, Bangladesh, Government, Protest, Politics, Violence, World

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia