ADVERTISEMENT
കീവ്: (www.kvartha.com 12.04.2014) വടക്കന്‍ ഉക്രൈനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് 80 ഓളം തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഉക്രൈനിലെ ദോനിസ്‌ക് മേഖലയിലെ കല്‍ക്കരി ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മീഥേയ്ന്‍ വാതകത്തിന്റെ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭൂനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ താഴ്ചയുള്ള ഖനിയില്‍ മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ഉക്രൈന്‍ ഊര്‍ജ്ജ മന്ത്രി യൂറി പോര്‍ധാന്‍ പറഞ്ഞു.
Keywords : International, Eastern Ukrine, Coal Mine,Blast, Severn workers die, Police, Seven die in Ukraine mine blast
Keywords : International, Eastern Ukrine, Coal Mine,Blast, Severn workers die, Police, Seven die in Ukraine mine blast
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

