Luna-25 | റഷ്യയുടെ ചാന്ദ്രദൗത്യം അപകടത്തിലോ? ഇന്ത്യയുടെ ചാന്ദ്രയാന് മുമ്പ് ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ കുതിച്ച ലൂണ-25ന് അടിയന്തര പ്രതിസന്ധി; വ്ളാഡിമിര്‍ പുടിന്റെ അതിമോഹ പദ്ധതിക്ക് സംഭവിച്ചത് ഇങ്ങനെ

 


മോസ്‌കോ: (www.kvartha.com) ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-3 ന് പിന്നാലെ വിക്ഷേപിച്ച റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസ് വ്യക്തമാക്കിയത്. ഏകദേശം 50 വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ റഷ്യന്‍ ചാന്ദ്ര പേടകമായ ലൂണ -25, ചന്ദ്രയാന്‍ -3 ലാന്‍ഡര്‍ മൊഡ്യൂളിന്റെ അതേ സമയം തന്നെ ലാന്‍ഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കേണ്ടതായിരുന്നു, പക്ഷേ ദൗത്യം വിജയിച്ചില്ല.
            
Luna-25 | റഷ്യയുടെ ചാന്ദ്രദൗത്യം അപകടത്തിലോ? ഇന്ത്യയുടെ ചാന്ദ്രയാന് മുമ്പ് ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ കുതിച്ച ലൂണ-25ന് അടിയന്തര പ്രതിസന്ധി; വ്ളാഡിമിര്‍ പുടിന്റെ അതിമോഹ പദ്ധതിക്ക് സംഭവിച്ചത് ഇങ്ങനെ

ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ചോദ്യമുനയിലായി. ലൂണ-25 ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രതിസന്ധി നേരിട്ടതായും ഒരു സംഘം ശാസ്ത്രജ്ഞര്‍ പ്രശ്‌നം വിശകലനം ചെയ്യുന്നതായും റോസ്‌കോസ്മോസ് അറിയിച്ചു. മോസ്‌കോ സമയം ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ദൗത്യം പരാജയപ്പെടുകയായിരുന്നു.

ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ മത്സരമുണ്ടായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍ -3 ന് മുമ്പ് റഷ്യ അതിന്റെ ലൂണ -25 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ റോസ്‌കോസ്മോസ് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നിശ്ചയിച്ച തീയതി അനുസരിച്ച്, ഓഗസ്റ്റ് 21 നും 22 നും ഇടയില്‍ റഷ്യന്‍ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്ന് ഓഗസ്റ്റ് 11 ന് ലൂണ-25 വിക്ഷേപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അതിമോഹ പദ്ധതിയാണ് ഇത്. റഷ്യയെ ബഹിരാകാശ മഹാശക്തിയാക്കുകയും റഷ്യന്‍ വിക്ഷേപണങ്ങള്‍ കസാക്കിസ്ഥാനിലെ കോസ്മോഡ്രോമിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് വിജയകരമായ ചന്ദ്രനില്‍ ഇറങ്ങിയത്. പഴയ സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നിവയാണ് അവ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങുക എന്നതാണ് ഇന്ത്യയും റഷ്യയും ഇപ്പോള്‍ ലക്ഷ്യമിടുന്നത്, ഇത് ബഹിരാകാശ യാത്ര നടത്തുന്ന രാജ്യങ്ങള്‍ക്കിടയില്‍ വളരെ കൊതിക്കുന്ന ലക്ഷ്യമാണ്. ഈ ആഴ്ച ആദ്യം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയതിന് ശേഷം ലൂണ-25 ചന്ദ്രനെ ചുറ്റുകയായിരുന്നു.

ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് പഠിക്കുക എന്നതാണ് ലൂണയുടെ പ്രധാന ലക്ഷ്യം. ലൂണ-25ന് ഒരു റോവറും ലാന്‍ഡറും ഉണ്ട്. ലാന്‍ഡറിന് ഏകദേശം 800 കിലോഗ്രാം ഭാരമുണ്ട്. ലാന്‍ഡറിലെ പ്രത്യേക ഉപകരണത്തില്‍ ചന്ദ്രനിലെ ഉപരിതലത്തില്‍ ആറ് ഇഞ്ച് കുഴിച്ച് പാറകളുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഓഗസ്റ്റ് 21 ന് ലൂണ-25 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പദ്ധതി ഇപ്പോഴും നിലവിലുണ്ടോ എന്ന് വ്യക്തമല്ല. ദൗത്യത്തിന്റെ മുന്നോട്ടുള്ള പോക്ക് ഇനി കണ്ടറിയണം.

Keywords: Russia, Luna-25, Chandrayaan-3, Moon Mission, Science, Russia News, Setback to Russia's moon mission? What exactly happened to Luna-25?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia