Lightning | ലേസര്‍ ഉപയോഗിച്ച് മിന്നലുകളെ വഴിതിരിച്ചുവിടുന്നു; പരീക്ഷണം വിജയം; മികവുറ്റ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ജനീവ: (www.kvartha.com) ഇനി ലേസര്‍ ഉപയോഗിച്ച് മിന്നലുകളുടെ ഗതി മാറ്റാം. മിന്നല്‍പ്പിണരുകളെ ലേസര്‍ രശ്മികളുപയോഗിച്ച് മറ്റൊരു സുരക്ഷിതസ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ സാന്റിസ് പര്‍വതനിരയിലാണ് പരീക്ഷണം നടത്തിയത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പരീക്ഷണ കാലയളവില്‍ നാല് മിന്നല്‍പ്പിണരുകളെ ലേസര്‍ നിയന്ത്രിച്ച പാതയിലൂടെ ഭൂമിയിലെത്തിച്ചു.
Aster mims 04/11/2022

Lightning | ലേസര്‍ ഉപയോഗിച്ച് മിന്നലുകളെ വഴിതിരിച്ചുവിടുന്നു; പരീക്ഷണം വിജയം; മികവുറ്റ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞര്‍


ലേസര്‍ രശ്മികള്‍ വായുവിനെ ചൂടാക്കി അതിന്റെ സാന്ദ്രത കുറച്ച് എളുപ്പം താഴെയെത്താനുള്ള ഒരു ചാലകമുണ്ടാക്കിക്കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിലവിലെ മിന്നല്‍ രക്ഷാ ചാലകങ്ങളെക്കാള്‍ സുരക്ഷിതവും കൃത്യവുമാണ് ഇതെന്നും അതീവ സുരക്ഷാമേഖലകളായ വിമാനത്താവളങ്ങള്‍, റോകറ്റ് വിക്ഷേപണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നല്‍ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

Keywords:  News,World,international,Lightning,Technology,Science, Scientists divert lightning strikes using lasers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia