Human Embryos | മൂലകോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍ : (www.kvartha.com) ബീജവും അണ്ഡവുമില്ലാതെ, ഇവ പരസ്പരം സംയോജിക്കാതെ ഗര്‍ഭപാത്രത്തിനകത്ത് ഭ്രൂണമുണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നമ്മുക്ക് കിട്ടുന്ന ഉത്തരം. മനുഷ്യക്കുഞ്ഞുങ്ങളാകുമ്പോള്‍ ബീജവും അണ്ഡവും സംയോജിച്ച് ഗര്‍ഭപാത്രത്തില്‍ സിക്താണ്ഡമുണ്ടാവുകയും. ഇത് പിന്നീട് ഭ്രൂണമാവുകയും പതിയെ ഓരോ അവയവങ്ങളായി രൂപപ്പെടുകയുമെല്ലാമാണ് ചെയ്യുന്നത്. 
Aster mims 04/11/2022

എന്നാല്‍ അത്രത്തോളം തന്നെ ശാസ്ത്രം വളര്‍ന്നിരിക്കുകയാണ്. ഭാവിയില്‍ ബീജവും അണ്ഡവുമൊന്നുമില്ലാതെ, ഇവ ജൈവികമായി സംയോജിക്കാതെ തന്നെ മനുഷ്യക്കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ സാധിക്കുമായിരിക്കുമെന്ന് വേണം പറയാന്‍.

ഇത്രയും നിര്‍ണായകമായ ശാസ്ത്രത്തിന്റെ വലിയൊരു ചുവടുവയ്പിലേക്ക് വേഗത പകരുകയാണ് ഇപ്പോള്‍ നടന്നിരിക്കുന്നൊരു ചരിത്രപരമായ കണ്ടെത്തല്‍. ബീജവും അണ്ഡവുമില്ലാതെ മൂലകോശങ്ങളില്‍ ( Stem Cells) നിന്ന് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമഭ്രൂണം നിര്‍മിച്ചിരിക്കുകയാണ് ഗവേഷകര്‍. യുഎസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 

എന്നാല്‍ ഗവേഷകര്‍ നിലവില്‍ നിര്‍മിച്ചിരിക്കുന്ന ഭ്രൂണത്തിന് മനുഷ്യക്കുഞ്ഞുങ്ങളെ പോലെ ഹൃദയമോ തലച്ചോറോ ഒന്നുമില്ല. അതേസമയം, ഭാവിയില്‍ ഇതെക്കുറിച്ചൊന്നും പറയാന്‍ സാധിക്കില്ല. ഒരുപക്ഷേ ഹൃദയവും തലച്ചോറുമെല്ലാം ഉള്ള മനുഷ്യനെ തന്നെ ഗവേഷകലോകത്തിന് ലബോറടറിയില്‍ സൃഷ്ടിക്കാന്‍ സാധിച്ചാലോ! 

'ഇത് മനുഷ്യന്റെ ഭ്രൂണമല്ല- അക്കാര്യം ഞങ്ങള്‍ ഉറപ്പിച്ച് പറയുന്നു. മനുഷ്യഭ്രൂണത്തിന്റെ മാതൃകയാണിത്. എന്തുകൊണ്ട് ഗര്‍ഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് ഗര്‍ഭാവസ്ഥയിലിരിക്കെ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുന്നു, എന്തുകൊണ്ട്  ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ അവരെ പല അസുഖങ്ങളും ബാധിക്കുന്നു തുടങ്ങിയ നിര്‍ണായകമായ വിവരങ്ങളെല്ലാം മനസിലാക്കുന്നതിലേക്ക് ഈ കണ്ടെത്തല്‍ വെളിച്ചം വീശുക തന്നെ ചെയ്യും....'- ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊ. മഗ്ദലെന്‍സ സെര്‍നിക ഗോയറ്റ്‌സ് പറയുന്നു.

നിലവില്‍ ഗവേഷകര്‍ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യന്റേതിന് സമാനമായ ഭ്രൂണത്തെ വിവിധ പഠനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. ജനിതകരോഗങ്ങള്‍, എന്തുകൊണ്ട് ഗര്‍ഭം അലസുന്നു തുടങ്ങിയ വിഷയങ്ങളില്‍ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനും, ചികിത്സകള്‍ക്ക് ഇവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഈ ഭ്രൂണം ഉപകരിക്കും. 

Human Embryos | മൂലകോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യഭ്രൂണത്തിന് സമാനമായ കൃത്രിമഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍


Keywords:  News,World,World-News, Scientists, Synthetic, Human Embryos, Stem Cells, UK, Scientists Develop First Synthetic Human Embryos Using Stem Cells.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia