Rescued | സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ ബോധംകെട്ടുവീണു; വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തി 7-ാം ക്ലാസുകാരന്‍
Apr 28, 2023, 14:22 IST
മിഷിഗണ്‍: (www.kvartha.com) സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ തലകറങ്ങി വീണ് ബോധംകെട്ടതോടെ വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തി 7-ാം ക്ലാസുകാരന്‍. ഡിലണ്‍ റീവ്‌സ് (13) എന്ന ആണ്‍കുട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്. വാരനിലെ കാര്‍ടര്‍ മിഡില്‍ സ്‌കൂളില്‍ നിന്ന് മറ്റ് 66 വിദ്യാര്‍ഥികളോടൊപ്പം ഡിലണ്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം നടന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് യാത്രയ്ക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മോഹാലസ്യപ്പെട്ടുവീഴുകയായിരുന്നു. അതിന് മുന്‍പ്, വാഹനം ഓടിക്കുന്നതിനിടയില്‍ ബുദ്ധിമുട്ട് തോന്നിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ എമര്‍ജന്‍സി അലേര്‍ട് നല്‍കിയിരുന്നു. ശേഷം വാഹനം ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് ബോധംകെട്ട് വീഴുന്നത്.
നിര്‍ത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഇതോടെ ബസ് നിര്‍ത്താന്‍ പറ്റാതെ വരികയും വാഹനം മുന്നോട്ട് പോവുകയുമായിരുന്നു. നിറയെ വാഹനങ്ങളുള്ള ഇടത്തേക്കായിരുന്നു വാഹനം നീങ്ങിക്കൊണ്ടിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട അഞ്ചാം നിരയില്‍ ഇരിക്കുകയായിരുന്നു ഡിലണ്‍ ചാടിയെഴുന്നേറ്റ് ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തി സ്റ്റിയറിഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ശേഷം മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറാതെ തന്നെ വാഹനം നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. വലിയൊരു അപകടത്തില്‍ നിന്നാണ് ഡിലണ്‍ റീവീസ് അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളെ രക്ഷപ്പെടുത്തിയത്.
ബസിലുള്ള മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതിനിടയില്‍, ഡിലണ്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റേയും ബസ് നിര്‍ത്തുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ബസിലെ കാമറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സ്റ്റിയറിംഗ് നേരെ നിര്‍ത്തിയശേഷം വളരെ ശ്രദ്ധിച്ച് ബ്രേക് ചെയ്യുന്ന ഏഴാം ക്ലാസുകാരനെ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. വാഹനം നിര്‍ത്തിയശേഷം ബസിലുണ്ടായിരുന്നവരോട് എമര്‍ജന്‍സി സര്‍വീസിനെ വിളിക്കാനും ഏഴാം ക്ലാസുകാരന്‍ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തില്‍ വാഹനത്തിനോ കെട്ടിടങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ പരുക്കില്ലെന്നും ഡിലനെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചു. 40 കാരിയായ ബസ് ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അധികൃതര്‍ വിശദമാക്കി.
Keywords: News, World, Rescued, Student, School Bus, Driver, School, World-News, Schoolboy aged 13 took control of school bus and brought it to safe stop after driver suffered medical episode and passed out behind the wheel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.