റിയാദ്: (www.kvartha.com 28.06.2021) വര്‍ഷങ്ങളായി സൗദി അറേബ്യയിൽ ബിസിനസ് നടത്തിവരുകയായിരുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ (68) നിര്യാതനായി. പ്രമുഖ പണ്ഡിതനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതനായ സയ്യിദ് അബ്ദുർ റഹ്‌മാൻ ബാഫഖി തങ്ങളുടെ മകനാണ്. കോഴിക്കോട് മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ഭാര്യാ സഹോദരനാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെ ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സൗദി പൗരയായ റൗദ അലവിയാണ് ഭാര്യ.
മക്കള്‍: സരീജ്, ആഫ്രഹ്, അബ്‌റാർ, അശ്‌റഫ്.
മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: World, News, Saudi Arabia, Muslim-League, Death, Kozhikode, Sayyid Omar Bafaki Thangal passed away, Sayyed Umar Bafaqi Thangal
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.