യെമനില്‍ ജയിലിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ തടവുകാരടക്കം 60 പേര്‍ മരിച്ചു

 


ADVERTISEMENT

ഏദന്‍: (www.kvartha.com 31.10.2016) യെമന്‍ ജയിലിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ തടവുകാരടക്കം 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ യെമനിലെ ഹൊദൈദയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഹൂതി വിമതര്‍ നടത്തുന്ന ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്. വിമതരും വിമതര്‍തടവിലാക്കിയവരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ആക്രമണത്തിനുപിന്നില്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യകക്ഷികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം നടക്കുമ്പോള്‍ ജയിലിലുണ്ടായിരുന്നത് 84 തടവുകാരായിരുന്നെന്നും ആക്രമികള്‍ ലക്ഷ്യം വെച്ച കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
യെമനില്‍ ജയിലിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ തടവുകാരടക്കം 60 പേര്‍ മരിച്ചു
2014 അവസാനത്തോടുകൂടിയാണ് യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്നവരും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്. ഇപ്പോഴും നടന്നുകൊണ്ടടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെയായി 70000 പേര്‍ മരിച്ചതായാണ് കണക്കുകള്‍. സംഘര്‍ഷാവസ്ഥ ചെറുക്കുന്നതിനായി ഐക്യരാഷ്ട്രസഭ ഇടപെട്ടിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.
Also Read: ജില്ലാ സുഹ്‌രി സമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന്

Keywords: attack, Bomb, Prison, Dies, Report, President, UN, Building Collapse, Saudi Arabia, Yemen, World
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia