Check | സൗദിയിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന; നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാൻ നീക്കം
● സൗദി അറേബ്യയിൽ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന.
● നിയമങ്ങളും നിബന്ധനകളും ആവശ്യകതകളും പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കുക ലക്ഷ്യം.
റിയാദ്: (KVARTHA) സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ വ്യാപകമായ പരിശോധനകൾക്ക് തുടക്കമിട്ടു. പെട്രോൾ പമ്പുകളും അനുബന്ധ സേവന കേന്ദ്രങ്ങളും നിലവിലുള്ള നിയമങ്ങളും നിബന്ധനകളും ആവശ്യകതകളും പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. നേരത്തെ നടത്തിയ സമാനമായ ഏഴ് സമഗ്ര നിരീക്ഷണ കാമ്പയിന്റെ തുടർച്ചയാണ് ഈ പരിശോധനകൾ.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ 11 വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നുന്നത്. നഗരങ്ങളിലും പ്രധാന റോഡുകളോട് ചേർന്നുള്ള പെട്രോൾ പമ്പുകളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാകുന്നത്.
പെട്രോൾ സ്റ്റേഷനുകളിലെ സേവന നിലവാരം ഉയർത്തുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട പെട്രോൾ പമ്പുകൾക്കായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
പെട്രോൾ സ്റ്റേഷനുകളും സർവീസ് സെന്ററുകളും നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വിപുലമായ പരിശോധന നടത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ സഹായത്തോടെ ഈ പരിശോധനകൾ നടത്തും.
#SaudiArabia #petrolstations #inspections #regulations #servicestandards #customersatisfaction