Accidental Death | സഊദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് 3 കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അല്‍ ജഊഫ്: (www.kvartha.com) സഊദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അല്‍ ജഊഫില്‍ തിങ്കളാഴ്ചയാണ് അപകടം നടന്നത്. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ 11 കെവി ഇലക്ട്രിക് ടവറില്‍ ഇടിച്ചു കയറുകയും തീപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നമത്തെയാള്‍ ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്നികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 20 വയസുള്ള വിദ്യാര്‍ഥികളായിരുന്നു മൂവരും. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടവര്‍ മറിയുകയും ചെയ്തു.

Accidental Death | സഊദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് 3 കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

സമീപ വര്‍ഷങ്ങളില്‍, റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഊദി അധികൃതര്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ശിക്ഷകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 2016-നെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിനിടെ ട്രാഫിക് മരണങ്ങളില്‍ 35 ശതമാനം കുറവുണ്ടായി.

Keywords:  Saudi Arabia: 3 died after car crashes into power pylon, Saudi Arabia, News, Accidental Death, College Students, Social Media, Hospitalized, Police, Video, Dead Body, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia