Accidental Death | സഊദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് 3 കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Sep 12, 2023, 20:41 IST
അല്‍ ജഊഫ്: (www.kvartha.com) സഊദിയില്‍ ഇലക്ട്രിക് ടവറില്‍ കാറിടിച്ച് മൂന്നു കോളജ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. അല്‍ ജഊഫില്‍ തിങ്കളാഴ്ചയാണ് അപകടം നടന്നത്. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ 11 കെവി ഇലക്ട്രിക് ടവറില്‍ ഇടിച്ചു കയറുകയും തീപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നമത്തെയാള്‍ ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്നികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 20 വയസുള്ള വിദ്യാര്‍ഥികളായിരുന്നു മൂവരും. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടവര്‍ മറിയുകയും ചെയ്തു.
സമീപ വര്‍ഷങ്ങളില്‍, റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഊദി അധികൃതര്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ശിക്ഷകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 2016-നെ അപേക്ഷിച്ച് അഞ്ച് വര്‍ഷത്തിനിടെ ട്രാഫിക് മരണങ്ങളില്‍ 35 ശതമാനം കുറവുണ്ടായി.
രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നമത്തെയാള്‍ ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്നികല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 20 വയസുള്ള വിദ്യാര്‍ഥികളായിരുന്നു മൂവരും. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടവര്‍ മറിയുകയും ചെയ്തു.
— Baher Esmail (@EsmailBaher) September 11, 2023Keywords: Saudi Arabia: 3 died after car crashes into power pylon, Saudi Arabia, News, Accidental Death, College Students, Social Media, Hospitalized, Police, Video, Dead Body, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.