'പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണം'; വരാനിരിക്കുന്ന പകര്‍ചവ്യാധികള്‍ കോവിഡിനേക്കാള്‍ തീവ്രമാകുമെന്ന മുന്നറിയിപ്പുമായി പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ട്
Dec 6, 2021, 11:31 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 06.12.2021) കോവിഡിനേക്കാള്‍ തീവ്രമാകുന്ന പകര്‍ചവ്യാധികളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധ. ഒക്‌സ്‌ഫെഡ്-ആസ്ട്രസെനിക വാക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ടാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇതിലും രൂക്ഷമായ ആക്രമണം നാം നേരിടേണ്ടി വരുമെന്നതാണ് സത്യം. കോവിഡിനേക്കാളും വേഗത്തില്‍ പടരുന്ന തീവ്രമായ വൈറസുകളേയാവും ഇനി നേരിടേണ്ടി വരിക. ഇനിയും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാന്‍ നമുക്കാവില്ല. പകര്‍ചവ്യാധി പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നമ്മുടെ ജീവിതത്തേയും ജീവനോപാധികളേയും വൈറസ് ആക്രമിക്കുന്ന അവസാന സംഭവമായിരിക്കില്ല കോവിഡ്. ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവായിരിക്കുമെന്നും അവര്‍ പറഞ്ഞു.
എങ്കിലും പകര്‍ചവ്യാധികളുടെ മുന്നൊരുക്കത്തിനായി ഇപ്പോഴും നാം ഫന്‍ഡ് ചിലവഴിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ പഠനഫലങ്ങള്‍ പുറത്ത് വരുന്നതുവരെ ജനം ജാഗ്രത പാലിക്കണമെന്നും സാറാഹ് ഗില്‍ബെര്‍ട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

