ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമൃത്സര്‍: ജമ്മു ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക്കിസ്താന്‍ തടവുകാരന്‍ സനാഉല്ലാഹഖ് രഞ്ജയുടെ ബന്ധുക്കള്‍ ഇന്ത്യയിലെത്തി. സഹോദരീ ഭര്‍ത്താവ് മുഹമ്മദ് ഷെഹ്‌സാദ്, സഹോദരീ പുത്രന്‍ മുഹമ്മദ് ആസിഫ് എന്നിവരാണ് സനാഉല്ലയെ സന്ദര്‍ശിക്കുന്നതിനായി ജമ്മുവിലെത്തിയത്.
വാഗാഅട്ടാരി അതിര്‍ത്തിയിലൂടെ ചാണ്ഡിഗഡിലെത്തിയ ബന്ധുക്കള്‍ സനാഉല്ലയെ സന്ദര്‍ശിച്ചു. അബോധാവസ്ഥയില്‍ കഴിയുന്ന സനാഉല്ലയെ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്നു ബന്ധുക്കള്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
മോചനം സാധ്യമായാല്‍ പാക്കിസ്ഥാനിലെത്തിച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിദഗ്ധ ചികിത്സ നല്‍കാനാകുമെന്നും സനാഉല്ലയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നും മുഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു. പാക്കിസ്ഥാന്‍ ഹൈകമ്മീഷന്‍ ഇടപ്പെട്ട് 15 ദിവസത്തെ വിസയാണ് സനാഉല്ലയുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ മന്ത്രാലയം അനുവദിച്ചത്. പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ സല്‍മാന്‍ ബഷീര്‍ തിങ്കളാഴ്ച സനാഉല്ലയെ സന്ദര്‍ശിച്ചിരുന്നു. ടാഡ നിയമം ലംഘിച്ച കുറ്റത്തിന് 1999ലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Key Words: PGI, Jammu, Kot Bhalwal jail, Pakistani prisoner , Sanaullah Ranjay, Mohammed Shehzad, Mohammad Asif , ICU

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.