Samsung Strike | സാംസങിന്റെ 55 വർഷത്തെ ചരിത്രത്തിലാദ്യം! 30,000 ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിൽ; ഉത്പാദനത്തെ ബാധിക്കുമോ?

 
Samsung
Samsung

Facebook/ Samsung Electronics

സമരത്തെ തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലെ സാംസങ് ഓഹരികളിൽ ഇടിവുണ്ടായി

 

സിയോൾ: (KVARTHA) 55 വർഷത്തിനിടെ ആദ്യമായി, പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ (Electronics Company) സാംസങിന്റെ (Samsung) ദക്ഷിണ കൊറിയൻ (South Korea) ഫാക്ടറിയിലെ 30,000 തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് (Strike) ആരംഭിച്ചു. മെച്ചപ്പെട്ട വേതനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 

കമ്പനി ചർച്ചയ്ക്ക് തയ്യാറായില്ല

മൂന്ന് ദിവസത്തെ പൊതു പണിമുടക്കിൻ്റെ അവസാന ദിവസം നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയൻ (NSEU) ആണ് സമര പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മാനേജ്‌മെൻ്റ് തയാറാകാത്തതിനാലാണ് തീരുമാനം എടുക്കാൻ നിർബന്ധിതരായതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. 'ആദ്യത്തെ പൊതു പണിമുടക്കിന് ശേഷവും കമ്പനി ചർച്ചയ്ക്ക് തയ്യാറായില്ല, അതിനാൽ ജൂലൈ 10 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്യുന്നു', നാഷണൽ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

'പണിമുടക്ക് എത്രത്തോളം നീളുന്നുവോ അത്രത്തോളം മാനേജ്‌മെൻ്റ് കഷ്ടപ്പെടും, ഒടുവിൽ അവർ മുട്ടുകുത്തി ചർച്ചയിലേക്ക് വരും. ഞങ്ങൾക്ക് വിജയിക്കുമെന്ന് ഉറപ്പാണ്', നേതാക്കൾ പറഞ്ഞു. ദക്ഷിണ കൊറിയയിലെ സാംസങ് ഇലക്‌ട്രോണിക്‌സ് തൊഴിലാളികളിൽ നാലിലൊന്ന് പേരും നാഷണൽ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയനിൽ അംഗങ്ങളാണ്. പണിമുടക്ക് കമ്പനിയിലെ ഉത്പാദനത്തെ  തടസപ്പെടുത്തിയെന്ന് യൂണിയൻ പറയുന്നു. എന്നാൽ സാംസങ് ഈ അവകാശവാദം നിരസിച്ചു. ഉൽപ്പാദനത്തിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.

ഓഹരികളിൽ ഇടിവ് 

കഴിഞ്ഞ മാസമാണ് യൂണിയൻ കമ്പനിയിൽ ആദ്യമായി പണിമുടക്കിയത്. മെമ്മറി ചിപ്പുകൾ, സ്മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ തുടങ്ങിയവയുടെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളാണ് സാംസങ് ഇലക്ട്രോണിക്സ്. സാംസങ് ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയാണ് ദക്ഷിണ കൊറിയയിലേത്. സമരത്തെ തുടർന്ന് കൊറിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (Stock Market) സാംസങ് ഓഹരികളിൽ (Share) ഇടിവുണ്ടായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia