SWISS-TOWER 24/07/2023

Sadiq Khan | ചരിത്രം കുറിച്ച് സ്വാദിഖ് ഖാൻ; ലണ്ടൻ മേയറായി മൂന്നാം തവണയും വിജയിച്ചു

 


ADVERTISEMENT

ലണ്ടൻ: (KVARTHA) ലേബർ പാർട്ടി സ്ഥാനാർഥി സ്വാദിഖ് ഖാൻ തുടർച്ചയായി മൂന്നാം തവണയും ലണ്ടൻ മേയറായി വിജയിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. ഇത് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
Aster mims 04/11/2022

Sadiq Khan | ചരിത്രം കുറിച്ച് സ്വാദിഖ് ഖാൻ; ലണ്ടൻ മേയറായി മൂന്നാം തവണയും വിജയിച്ചു

മേയർ തിരഞ്ഞെടുപ്പിൽ എതിരാളിയായ കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാളിനെ 2,76,000-ലധികം വോട്ടുകൾക്കാണ് സ്വാദിഖ് ഖാൻ തോൽപ്പിച്ചത്. സ്വാദിഖ് ഖാൻ 10,88,225 വോട്ടുകളും സൂസൻ ഹാൾ 8,11,518 വോട്ടുകളുമാണ് നേടിയത്. ലേബർ പാർട്ടിക്ക് മുൻ തിരഞ്ഞെടുപ്പിനേക്കാൾ 3.2% വോട്ട് അധികമായി ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഡൽഹിയിൽ ജനിച്ച വ്യവസായി തരുൺ ഗുലാത്തി അടക്കം 13 പേരായിരുന്നു ജനവിധി തേടിയത്.

ലണ്ടനിലെ ആദ്യ മുസ്‍ലിം മേയറാണ് പാകിസ്താൻ വംശജനായ സ്വാദിഖ് ഖാൻ. 2016 മുതൽ ലണ്ടൻ മേയറാണ് ഇദ്ദേഹം. ഇത്തവണ 14 മണ്ഡലങ്ങളിൽ ഒമ്പതിലും വിജയിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണെ പിന്തള്ളി, ലണ്ടനിൽ ഏറ്റവും കൂടുതൽ കാലം മേയറായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയായും സ്വാദിഖ് ഖാൻ ചരിത്രം കുറിച്ചു.

Keywords:  News, Malayalam News, National, World, Sadiq Khan, London Mayor, UK, Sadiq Khan wins a historic third term as London Mayor
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia