S Jaishankar | ഇന്ത്യയുടെയും ഫലസ്തീന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി; പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് എസ് ജയശങ്കർ; മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രാഈൽ പാലിക്കണമെന്നും ഓർമപ്പെടുത്തൽ
Feb 18, 2024, 20:51 IST
മ്യൂണിച്ച്: (KVARTHA) ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം തകർത്ത ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. അന്താരാഷ്‌ട്ര സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള ലോകത്തെ പ്രമുഖ ഫോറമായ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ ജർമനിയിൽ എത്തിയതായിരുന്നു ജയശങ്കർ.
'പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കിയെ കണ്ടത് സന്തോഷകരമായിരുന്നു. ഞങ്ങൾ ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു', മാലികിയെ കണ്ടതിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച് കൊണ്ട് എസ് ജയശങ്കർ കുറിച്ചു. പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇന്ത്യ പതിറ്റാണ്ടുകളായി വാദിക്കുന്നുണ്ട്.
ഒക്‌ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണം ഭീകരതയാണെന്നും എന്നാൽ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രാഈൽ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരും ഈ സെഷനിൽ പങ്കെടുത്തു.
< !- START disable copy paste -->
'പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കിയെ കണ്ടത് സന്തോഷകരമായിരുന്നു. ഞങ്ങൾ ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു', മാലികിയെ കണ്ടതിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച് കൊണ്ട് എസ് ജയശങ്കർ കുറിച്ചു. പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇന്ത്യ പതിറ്റാണ്ടുകളായി വാദിക്കുന്നുണ്ട്.
Nice to see Palestinian Foreign Minister Riyad al-Maliki.
— Dr. S. Jaishankar (@DrSJaishankar) February 18, 2024
Exchanged views on the current situation in Gaza. #MSC2024 pic.twitter.com/jYvKMMgDzH
നേരത്തെ സുരക്ഷാ കോൺഫറൻസിലെ ഇൻററാക്ടീവ് സെഷനിൽ, ഫലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും ഇന്ത്യ പതിറ്റാണ്ടുകളായി അതിന് ശ്രമിക്കുകയാണെന്നും എസ് ജയശങ്കർ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ മറ്റു രാജ്യങ്ങളും ഇപ്പോൾ പിന്തുണക്കുന്നുണ്ട്. അടിയന്തരമായി ഇത്തരത്തിൽ പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണം ഭീകരതയാണെന്നും എന്നാൽ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രാഈൽ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് പരിക്കേൽക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ, ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് എന്നിവരും ഈ സെഷനിൽ പങ്കെടുത്തു.
Keywords: News, News-Malayalam-News, National, National-News, World, Israel-Palestine-War, S Jaishankar, Gaza, Riyad al-Maliki, S Jaishankar meets Palestinian counterpart al-Maliki, discusses situation in Gaza.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.