Suicide | 'എന്ത് ആദര്‍ശത്തിന്റെ പേരിലായാലും ആളുകളെ കൊല്ലാന്‍ തയ്യാറല്ല, കൊലപാതകതമെന്ന പാപം വഹിക്കാന്‍ വയ്യ'; യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ഒരു റഷ്യന്‍ റാപര്‍ ജീവനൊടുക്കി
Oct 4, 2022, 10:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്‌കോ: (www.kvartha.com) യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിന്റെ നിര്‍ദേശിച്ചതോടെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ 27 കാരനായ ഒരു റഷ്യന്‍ റാപര്‍ ജീവനൊടുക്കി. വാക്കി എന്ന് അറിയപ്പെടുന്ന ഇവാന്‍ വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് വെള്ളിയാഴ്ച ഒരു ബഹുനില കെട്ടിടത്തിന്‍ മുകളില്‍ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്തത്. ക്രാസ്‌നോദര്‍ നഗരത്തിലായിരുന്നു ഇവാന്‍ ആത്മഹത്യ ചെയ്തത് എന്ന് റഷ്യന്‍ മാധ്യമമായ 93.ru റിപോര്‍ട് ചെയ്തു.

'എന്ത് ആദര്‍ശത്തിന്റെ പേരിലായാലും തനിക്ക് കൊല്ലാന്‍ പറ്റില്ല' എന്നും പറഞ്ഞാണ് യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇവാന്റെ മരണം അദ്ദേഹത്തിന്‍ കാമുകിയും അമ്മയും സ്ഥിരീകരിച്ചു. പത്താമത്തെ നിലയില്‍ നിന്നും എടുത്ത് ചാടിയാണ് ഇവാന്‍ ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം തന്റെ ആത്മഹത്യയെ കുറിച്ച് പറയുന്ന ഒരു വീഡിയോ ചിത്രീകരിക്കുകയും സ്വന്തം ടെലഗ്രാം ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.
'നിങ്ങള്‍ ഈ വീഡിയോ കാണുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല' എന്ന് 16 സെകന്‍ഡ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ പറയുന്നു. 'കൊലപാതകതമെന്ന പാപം എന്റെ ആത്മാവില്‍ വഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ആദര്‍ശത്തിന് വേണ്ടിയും കൊലപാതകം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. യുദ്ധത്തിലായാലും അല്ലാതെയും ഒരാളെ കൊല്ലുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. എന്റെ പ്രിയപ്പെട്ടവര്‍ എന്നോട് പൊറുക്കണം. എന്നാല്‍, ചില നേരത്ത് നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് മരണം തെരഞ്ഞെടുക്കാം. എന്റെ അവസാനത്തെ തീരുമാനം ഞാന്‍ എങ്ങനെ മരിക്കണം എന്നതാണ്' എന്നും ഇവാന്‍ തന്റെ വീഡിയോയില്‍ പറഞ്ഞു.
ഇവാന്‍ നേരത്തെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പിന്നാലെ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയേണ്ടി വന്നിരുന്നുവെന്നും റിപോര്‍ട് പറയുന്നു. കാമുകിക്ക് എഴുതിയ കത്തിലും ഇവാന്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് എഴുതിയിരുന്നു. 2013 മുതല്‍ ഇവാന്‍ മ്യൂസിക് റിലീസ് ചെയ്യുന്നുണ്ട്. സ്‌പോടിഫൈയില്‍ മാസത്തില്‍ 40,000 കേള്‍വിക്കാര്‍ ഇവാനുണ്ട്.
Keywords: News,World,international,Mosco,Death,Suicide,war,President, Russian rapper commits suicide to avoid being drafted in Ukraine war
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.