Plane Crashes | യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്

 


മോസ്‌കോ: (KVARTHA) യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. റഷ്യയുടെ ഐഎല്‍-76 മിലിടറി ട്രാന്‍സ്പോര്‍ട് വിമാനമാണ് യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബീല്‍ഗറദ് മേഖലയില്‍ തകര്‍ന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം നടന്നത്.

ആഴ്ചകളായി യുക്രൈനില്‍നിന്ന് ആക്രമണം നേരിടുന്ന പ്രദേശമാണ് ബെല്‍ഗൊറോഡ്. കഴിഞ്ഞ ഡിസംബര്‍ അവസാനം ഉണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ റഷ്യന്‍ സിവിലിയന്മാര്‍ മരിച്ച സംഭവമായിരുന്നു ഇത്.

Plane Crashes | യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്

തടവുകാരെ കൈമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 65 യുദ്ധതടവുകാര്‍ക്ക് പുറമെ ആറ് ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള മിസൈലുകള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപോര്‍ടുകളുണ്ട്.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമീഷനെ നിയോഗിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിനു സമീപം ഒരു വിമാനം വലിയ സ്‌ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, യുക്രൈന്‍ സൈന്യം വിമാനം തകര്‍ത്തതാണെന്ന് ചില യുക്രൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്‌തെങ്കിലും പിന്നീട് ട്വീറ്റുകള്‍ പിന്‍വലിച്ചു.

Keywords: Rus sian military plane carrying Ukrainian prisoners of war crashes, killing all 74 on board - Video, Mosco, News, Russian Military Plane Crashes, Ukrainian Prisoners Of War, Video, Social Media, Media, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia