Ukraine War | റഷ്യ യുക്രൈൻ കീഴടക്കുമോ? പ്രധാന നഗരത്തിന് സമീപം എത്തിയെന്ന് സൈന്യം! ഒരു ഗ്രാമം പിടിച്ചെടുത്തു
Apr 21, 2024, 19:26 IST
കീവ്: (KVARTHA) കിഴക്കൻ യുക്രൈയ്‌നിലെ ബോഗ്ദാനിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കൻ യുക്രൈയ്‌നിൽ റഷ്യൻ സൈനിക സേന മുന്നേറ്റം തുടരുകയാണ്. ചാസിവ് യാർ നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് സൈനികർ ഇപ്പോഴുള്ളതെന്ന് റഷ്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.
2023 മെയ് മാസത്തിൽ റഷ്യൻ സൈന്യം പൂർണമായും പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട ചാസിവ് യാറിനും ബഖ്മുട്ടിനുമിടയിലാണ് ബോഗ്ദാനിവ്ക സ്ഥിതി ചെയ്യുന്നത്. യുദ്ധത്തിന് മുമ്പ് ഏകദേശം 13,000 ജനസംഖ്യയുണ്ടായിരുന്ന ചാസിവ് യാർ, യുദ്ധത്തിൽ വലിയ തോതിൽ നശിപ്പിക്കപ്പെടുകയും അതിലെ ഭൂരിഭാഗം പേരും പലായനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ആറ് മാസമായി റഷ്യക്കെതിരെ പോരാടാൻ യുക്രേനിയൻ സൈന്യം പാടുപെടുകയാണ്. യുക്രേനിയൻ സൈന്യം നിലവിൽ ആയുധങ്ങളുടെയും സൈനികരുടെയും മറ്റും അഭാവം നേരിടുന്നുണ്ട്. ഈ വേനൽക്കാലത്ത് റഷ്യ കൂടുതൽ ശക്തമായി ആക്രമണം നടത്തുമെന്ന റിപ്പോട്ടുകൾക്കിടെയാണ് പുതിയ സംഭവ വികാസം.
യുക്രൈയ്‌നിൻ്റെ പ്രതിരോധ നിരകൾ ഭേദിച്ച് കൂടുതൽ മുന്നേറാനാണ് റഷ്യ ഉദ്ദേശിക്കുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈയ്‌നിനെ ആക്രമിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത യുദ്ധം തുടരുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം യുക്രൈയ്‌ൻ ആവർത്തിച്ച് ആവശ്യപ്പെടുകയും കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയിനിനുള്ള 60 ബില്യൺ ഡോളറിൻ്റെ സഹായത്തിന് യുഎസ് പാർലമെൻ്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

Keywords: News, Malayalam-News, World, Russian forces continue to attack the outskirts of Chasiv Yar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.