യുക്രൈന്‍ സംഘര്‍ഷം: റഷ്യന്‍സേന തലസ്ഥാനമായ കെയ് വിനടുത്തെത്തി; പോരാട്ടം രൂക്ഷമാകുന്നു

 


കെയ് വ്: (www.kvartha.com 25.02.2022) പോരാട്ടം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ റഷ്യന്‍ സേന യുക്രൈന്‍ തലസ്ഥാനമായ കെയ് വിനടുത്തേക്ക് പ്രവേശിച്ചതായി റിപോര്‍ട്. യുക്രേനിയന്‍ സൈന്യം സമ്പൂര്‍ണ റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും തലസ്ഥാനത്തേക്ക് കടക്കുന്നതിനെ ചെറുക്കാന്‍ കഴിഞ്ഞില്ല. ഉഗ്രമായ സ്‌ഫോടനങ്ങളാണ് നടക്കുന്നത്.

യുക്രൈന്‍ സംഘര്‍ഷം: റഷ്യന്‍സേന തലസ്ഥാനമായ കെയ് വിനടുത്തെത്തി; പോരാട്ടം രൂക്ഷമാകുന്നു

കെയ് വില്‍ സ്ഫോടനങ്ങള്‍ നടന്നതായും കുറഞ്ഞത് ഒരു ഫ്ളാറ്റെങ്കിലും തകര്‍ന്നതായും റിപോര്‍ടുണ്ട്. നഗരത്തിനകത്തും അതിന്റെ വടക്കന്‍ പ്രാന്തപ്രദേശങ്ങളിലും വെടിവയ്പ്പുണ്ടായതായും റിപോര്‍ടുകളുണ്ട്, യുക്രേനിയന്‍ ഗവണ്‍മെന്റിന്റെ മുന്നറിയിപ്പുകള്‍ക്കിടയിലും നഗരത്തിനുള്ളില്‍ 'സാബോടര്‍മാര്‍' ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടാകാം.

അതിനിടെ നഗരത്തില്‍ മിസൈല്‍ ആക്രമണം നടന്നതായും ഒരു റഷ്യന്‍ വിമാനം വെടിവച്ചിട്ടതായും യുക്രേനിയന്‍ അധികൃതര്‍ പറഞ്ഞു.

'സിവിലിയന്‍ വസ്തുക്കളല്ല ലക്ഷ്യമെന്ന് പുടിന്‍ പറയുന്നുണ്ടെങ്കിലും യുദ്ധത്തില്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യ ലക്ഷ്യമിടുന്നത് തന്നെയാണെന്നും എന്നാല്‍ താന്‍ എങ്ങും പോകുന്നില്ലെന്നും തന്റെ കുടുംബവും ഇവിടെ തന്നെയുണ്ടെന്നും വെള്ളിയാഴ്ച പുലര്‍ചെ പുറത്തുവിട്ട വീഡിയോയില്‍ യുക്രേനിയന്‍ പ്രസിഡന്റ് വ് ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

യുദ്ധത്തില്‍ കുറഞ്ഞത് 137 പേരെങ്കിലും ഇതില്‍ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായും യുക്രൈ്ന്‍ പറയുന്നു, യുഎന്‍ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനകം തന്നെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തതായി റിപോര്‍ട് ചെയ്യുന്നു. ഒറ്റരാത്രികൊണ്ട്, പോളന്‍ഡിന്റെ തെക്ക്-കിഴക്കന്‍ നഗരമായ പ്രസെമിസില്‍ മാത്രം കുറഞ്ഞത് 1,000 യുക്രേനിയക്കാര്‍ ട്രെയിനില്‍ എത്തി.

വ്യാഴാഴ്ച പുലര്‍ച്ചെ മോസ്‌കോ ആക്രമണം ആരംഭിച്ചതിനുശേഷം റഷ്യക്ക് 450 സൈനികരെ നഷ്ടപ്പെട്ടതായി ബ്രിടിഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസ് പറഞ്ഞു.

Keywords: Russian Forces Close In On Ukraine Capital, Gunfire Heard, Ukraine, News, Gun attack, Dead, Army, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia