Obituary | പാട്ടുകളിലൂടെ പ്രസിഡന്റ് വ് ളാദ്മിര്‍ പുടിനെ വിമര്‍ശിച്ച റഷ്യന്‍ കലാകാരന് മഞ്ഞുപാളിയില്‍ വീണ് ദാരുണാന്ത്യം
Mar 22, 2023, 17:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്‌കോ: (www.kvartha.com) പാട്ടുകളിലൂടെ പ്രസിഡന്റ് വ് ളാദ്മിര്‍ പുടിനെ വിമര്‍ശിച്ച റഷ്യന്‍ കലാകാരന് മഞ്ഞുപാളിയില്‍ വീണ് ദാരുണാന്ത്യം. പ്രസിദ്ധമായ ഇലക്ട്രോണിക് സംഗീത ഗ്രൂപ് 'ക്രീം സോഡ'യുടെ സ്ഥാപകനായ ദിമ നോവയെന്ന ദിമിത്രി സ്വിര്‍ഗുനോവാണ് (35) മരിച്ചതെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. ക്രീം സോഡയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് നോവയുടെ മരണം പുറത്തുവിട്ടത്.
കഴിഞ്ഞദിവസം സഹോദരനും മൂന്നു സുഹൃത്തുക്കള്‍ക്കുമൊപ്പം തണുത്തുറഞ്ഞ വോള്‍ഗ നദി മുറിച്ചു കടക്കുന്നതിനിടെ മഞ്ഞുപാളി തകര്‍ന്ന് നദിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹൃത്തുക്കളിലൊരാളും മരിച്ചതായി റിപോര്‍ടില്‍ പറയുന്നു.
തന്റെ പാട്ടുകളിലൂടെ പതിവായി പുടിനെ വിമര്‍ശിച്ച കലാകാരനായിരുന്നു നോവ. കൂടാതെ, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. 'അക്വാ ഡിസ്‌കോ' എന്ന ഗാനമായിരുന്നു ഇതില്‍ ഏറ്റവും ജനപ്രിയം.
യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ പലപ്പോഴും ഈ ഗാനം പാടിയിരുന്നു. കൂടാതെ, പാട്ടുകളില്‍ റഷ്യന്‍ പ്രസിഡന്റിന്റെ 1.3 ബില്യന്‍ ഡോളറിന്റെ കൊട്ടാരത്തെയും നോവ വിമര്‍ശിച്ചു. പ്രതിഷേധങ്ങള്‍ 'അക്വാ ഡിസ്‌കോ പാര്‍ടികള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.
Keywords: Russian Artist Who Criticized Vladimir Putin In His Songs Dies At 35, Mosco, News, Criticism, Injured, Protesters, Report, World.
കഴിഞ്ഞദിവസം സഹോദരനും മൂന്നു സുഹൃത്തുക്കള്‍ക്കുമൊപ്പം തണുത്തുറഞ്ഞ വോള്‍ഗ നദി മുറിച്ചു കടക്കുന്നതിനിടെ മഞ്ഞുപാളി തകര്‍ന്ന് നദിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹൃത്തുക്കളിലൊരാളും മരിച്ചതായി റിപോര്‍ടില്‍ പറയുന്നു.
യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ പലപ്പോഴും ഈ ഗാനം പാടിയിരുന്നു. കൂടാതെ, പാട്ടുകളില്‍ റഷ്യന്‍ പ്രസിഡന്റിന്റെ 1.3 ബില്യന്‍ ഡോളറിന്റെ കൊട്ടാരത്തെയും നോവ വിമര്‍ശിച്ചു. പ്രതിഷേധങ്ങള്‍ 'അക്വാ ഡിസ്‌കോ പാര്‍ടികള്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.
Keywords: Russian Artist Who Criticized Vladimir Putin In His Songs Dies At 35, Mosco, News, Criticism, Injured, Protesters, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.