ലോകം ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്, 5 റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി യുക്രൈന്‍

 


കെയ് വ്: (www.kvartha.com 24.02.2022) റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ക്രെംലിന്‍ കിയെവില്‍ ആക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും, വിമത മേഖലയായ ലുഹാന്‍സ്‌കില്‍ വെടിവച്ചിട്ടതായി യുക്രൈന്‍ അറിയിച്ചതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്സ് റിപോര്‍ട് ചെയ്തു.

യുക്രൈന്‍ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തതായി റഷ്യ പറഞ്ഞതിന് തൊട്ടുപിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ എ ഫ് പി റിപോര്‍ട് ചെയ്തു. സൈനിക ആസ്ഥാനം, വിമാനത്താവളങ്ങള്‍, കെയ് വ്, ഖാര്‍കോവ്, ഡൈനിപര്‍ എന്നിവയ്ക്ക് സമീപമുള്ള സൈനിക വെയര്‍ഹൗസുകള്‍ക്ക് നേരെ റഷ്യ മിസൈലുകള്‍ തൊടുത്തുവിട്ടതായി യുക്രൈന്‍ ഡെപ്യൂടി ആഭ്യന്തര മന്ത്രി ആന്റന്‍ ഗെരാഷ്‌ചെങ്കോ പറഞ്ഞു.

വ്‌ളാദിമിര്‍ പുടിന്റെ പ്രഖ്യാപനത്തെ അപലപിച്ച യു എസ്, യുക്രൈനെതിരായ യുദ്ധത്തിന്റെ ഉത്തരവാദിത്വം റഷ്യയ്ക്കാണെന്ന് ലോകത്തിന് അറിയാമെന്നും പറഞ്ഞു. 'മനുഷ്യത്വത്തിന്റെ പേരില്‍' യുദ്ധം നിര്‍ത്താന്‍ വ്‌ളാദിമിര്‍ പുടിനോട് യു എന്‍ സെക്രടറി ജെനറല്‍ അന്റോണിയോ ഗുടെറസ് നേരിട്ട് അഭ്യര്‍ഥിച്ചു.

ലോകം ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്, 5 റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി യുക്രൈന്‍


Keywords: Russia, Ukraine counterattacks as world stares at worst crisis since Cold War, Ukraine, News, Gun Battle, Media, Report, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia